ബെംഗളൂരു: ഡ്രൈവിംഗ് ലൈസൻസുകൾക്കും (ഡിഎൽ) രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾക്കും (ആർസി) സ്മാർട്ട് കാർഡ് പുറത്തിറക്കാനൊരുങ്ങി സംസ്ഥാന ഗതാഗത വകുപ്പ്. അടുത്ത വർഷം ഫെബ്രുവരിയോടെ പദ്ധതി പ്രാബല്യത്തിൽ വരും. എംബഡഡ് ചിപ്പുകളും ക്യുആർ കോഡുകളുമുള്ള സ്മാർട്ട് കാർഡുകളാണ് പുറത്തിറക്കുക.
നിലവിൽ പോളി വിനൈൽ ക്ലോറൈഡ് (പിവിസി) കാർഡുകളായാണ് ഇവ വിതരണം ചെയ്യുന്നത്. ഇത് മാറ്റുമെന്ന് ഗതാഗത വകുപ്പ് മന്തി രാമലിംഗ റെഡ്‌ഡി പറഞ്ഞു. തമിഴ്‌നാട്, ഛത്തീസ്ഗഡ്, ഹിമാചൽ പ്രദേശ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ സമാനമായ സ്‌മാർട്ട് കാർഡ് സംവിധാനം ഇതിനകം നടപ്പാക്കിയിട്ടുണ്ട്. കാർഡുകൾ പെട്ടെന്ന് നശിച്ചുപോകുന്നതായി നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടി.
ക്യുആർ കോഡ് സ്‌കാൻ ചെയ്യുന്നതിലൂടെ, പോലീസ്, ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്ക് കാർഡ് ഉടമയുടെ പ്രാഥമിക വിവരങ്ങളിലേക്ക് തൽക്ഷണ ആക്‌സസ് ലഭിക്കും. കൂടാതെ ചെക്ക്‌പോസ്റ്റുകളിലോ ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെൻ്റ് ഓഫീസുകളിലോ പോലീസ് സ്‌റ്റേഷനുകളിലോ ഫിസിക്കൽ ഡോക്യുമെൻ്റ് പരിശോധനയുടെ ആവശ്യകത ഇല്ലാതാക്കും. ക്യുആർ കോഡ് സ്കാൻ ചെയ്യുന്നത് അവശ്യ വിശദാംശങ്ങൾ വേഗത്തിൽ വീണ്ടെടുക്കാനും അനുവദിക്കും.
TAGS: KARNATAKA | SMART CARDS
SUMMARY: Karnataka to introduce smart cards for DL and RC
തിരുവനന്തപുരം: ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി പുതിയ സംരംഭം ആരംഭിച്ച് സര്‍ക്കാര്‍.…
ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്താ സമ്മേളനം ഇന്ന് രാവിലെ 10 മണിക്ക് ഡല്‍ഹിയിലെ പുതിയ…
പെൻസിൽവാനിയ: അമേരിക്കയിലെ പെൻസിൽവാനിയയിൽ ഉണ്ടായ വെടിവെയ്‌പ്പിൽ മൂന്ന് പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. ബുധനാഴ്ച പ്രാദേശിക…
ബെംഗളൂരു: ധർമസ്ഥല കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ബുധനാഴ്ച നേത്രാവതിസ്നാനഘട്ടത്തിന് സമീപത്തുള്ള ബംഗ്ലഗുഡ്ഡയിൽ ഒമ്പത് സ്ഥലങ്ങളിൽ നിന്ന്…
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ഡി.വി സദാനന്ദ ഗൗഡയുടെ ബാങ്ക് അക്കൗണ്ടുകൾ സൈബർ കുറ്റവാളികൾ ഹാക്ക് ചെയ്ത് മൂന്ന് ലക്ഷം…
വയനാട്: സോണിയ ഗാന്ധി വയനാട്ടിലേക്ക്. രാഹുല്‍ ഗാന്ധിക്കൊപ്പം വെള്ളിയാഴ്ച വയനാട്ടില്‍ എത്തും. സ്വകാര്യ സന്ദർശനം എന്നാണ് വിവരം. ഒരു ദിവസത്തെ…