ഡ്രൈവിങ് സ്കൂള്‍ നടത്തിപ്പുകാരുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ നടത്തിയ ചർച്ച വിജയം. സമരം ചർച്ചയെ തുടർന്നു പിൻവലിച്ചു. ഇരട്ട ക്ലച്ച് സംവിധാനം തുടരും. ഡ്രൈവിങ് ടെസ്റ്റിന് 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ അനുവദിക്കും. ടെസ്റ്റ് വാഹനങ്ങളുടെ പഴക്കം 15 വര്‍ഷത്തില്‍ നിന്ന് 18 വര്‍ഷമാക്കി ഉയര്‍ത്താൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.
ഡ്രൈവിംഗ് പരിഷ്കരണ സര്‍ക്കുലര്‍ പിന്‍വലിക്കില്ല. എന്നാല്‍, സര്‍ക്കുലറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. നിലവിലെ മാതൃകയില്‍ ആദ്യം ഗ്രൗണ്ട് ടെസ്റ്റും തുടർന്ന് റോഡ് ടെസ്റ്റുമാകും തുടർന്നും നടത്തുക. ടെസ്റ്റ് നടത്തുന്ന വാഹനത്തില്‍ കാമറ സ്ഥാപിക്കണമെന്ന നിർദേശം ഡ്രൈവിങ് സ്കൂളുകാർ അംഗീകരിച്ചു.
പ്രതിദിന ടെസ്റ്റുകളുടെ എണ്ണത്തിലും മാറ്റും വരുത്തി. ഒരു എംവിഐ മാത്രമുള്ള സ്ഥലത്ത് പ്രതിദിനം 40 ടെസ്റ്റുകളും രണ്ട് എംവിഐമാരുള്ള സ്ഥലത്ത് 80 ടെസ്റ്റുകളും പ്രതിദിനം നടത്തും.
പൂനെ: ജിമ്മില്‍ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. 37 കാരനായ മിലിന്ദ് കുല്‍ക്കർണിയാണ് മരിച്ചത്. പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡിലുള്ള ജിമ്മില്‍ വ്യായാമത്തിന്…
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പുർ എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. മലയാളികളായ സിസ്റ്റർ പ്രീതി മേരി,…
കൊച്ചി: സ്വന്തം അമ്മയെ പരിപാലിക്കാത്ത മകന്‍ മനുഷ്യനല്ലെന്ന് കേരളാ ഹൈക്കോടതി. കൊല്ലം സ്വദേശിയായ മകന്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി…
തിരുവനന്തപുരം: തുടര്‍ച്ചയായി രണ്ടു ദിവസം കുറവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. പവന് 74320 രൂപയായി. ഇന്നലെ പവന് 73200…
മലപ്പുറം: മലപ്പുറത്ത് ബാങ്കിലേക്ക് പണം കൊണ്ട് പോകുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ മുഖത്തടിച്ച് പോലീസുകാരൻ. മഞ്ചേരിയിലാണ് സംഭവം. പിഴ ഈടാക്കുന്നതിനെച്ചൊല്ലിയാണ് പോലീസുകാരൻ…
ബെംഗളൂരു: കോട്ടക്കൽ ആര്യവൈദ്യശാലയുടെ ഉദയനഗർ വിതരണ കേന്ദ്രമായ ആയുർബന്ധു ആയുർവേദിക്ക് ആൻഡ് പഞ്ചകർമ്മ സെന്ററിൽ ദീർഘകാലം സേവനമനുഷ്‌ടിച്ച് കേന്ദ്ര ഗവണ്മെന്റ്…