ബെംഗളൂരു: സിനിമ സൈറ്റിലെ മാനസിക പീഡനത്തെ തുടർന്ന് സിനിമാ ഡ്രോൺ ടെക്‌നീഷ്യൻ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. വഖഫ് മന്ത്രി സമീർ അഹമ്മദ് ഖാന്റെ മകൻ സായിദ് ഖാന്റെ കൾട്ട് എന്ന ചിത്രത്തിൽ ഡ്രോൺ സാങ്കേതിക ടെക്‌നീഷ്യൻ ആയിരുന്ന സന്തോഷ് എന്ന യുവാവാണ് തൂങ്ങി മരിക്കാൻ ശ്രമിച്ചത്. ധ്രുവ സർജ നായകനായ മാർട്ടിൻ ഉൾപ്പെടെയുള്ള കന്നഡ ചിത്രങ്ങൾക്ക് മുമ്പ് ഡ്രോൺ ടെക്നീഷ്യനായി പ്രവർത്തിച്ചിരുന്നയാളാണ് സന്തോഷ്.
കൾട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ, അദ്ദേഹം പ്രവർത്തിപ്പിച്ച വിലയേറിയ ഡ്രോൺ കാറ്റാടി ഫാനുമായി കൂട്ടിയിടിച്ചു തകർന്നിരുന്നു. ഇതേതുടർന്ന് സന്തോഷിന് യാതൊരു നഷ്ടപരിഹാരവും നൽകാൻ സിനിമാ ടീം തയ്യാറായില്ല. അപകടകരമായ സാഹചര്യത്തിൽ പ്രവർത്തിപ്പിക്കുമ്പോൾ വിലയേറിയ ഡ്രോൺ തകർന്നാൽ അതിന്റെ പകുതി നഷ്ടം സിനിമാക്കാർ നികത്തേണ്ടതായിരുന്നു.
കാറ്റാടിയന്ത്രത്തിന് സമീപം ഡ്രോൺ പ്രവർത്തിപ്പിക്കുന്നതിന്റെ അപകടസാധ്യതകളെക്കുറിച്ച് പ്രൊഡക്ഷൻ ടീമിന് സന്തോഷ് മുന്നറിയിപ്പ് നൽകിയിട്ടും, ഇത് വകവെക്കാതെ ഷൂട്ടിങ് നടത്തുകയായിരുന്നു. ഇതേ തുടർന്നാണ് സന്തോഷ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ സന്തോഷിന്റെ സഹോദരി നൽകിയ പരാതിയിൽ മാഗഡി റോഡ് പോലീസ് കേസെടുത്തു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
TAGS: BENGALURU | SUICIDE ATTEMPT
SUMMARY: Drone technician of ‘Cult’ movie team attempts suicide
തിരുവനന്തപുരം: സ്ഥാനാർഥി വാഹനാപകടത്തില്‍ മരിച്ചതിനെ തുടർന്ന് തിരുവനന്തപുരം കോർപറേഷൻ വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജസ്റ്റിൻ…
ന്യൂഡൽഹി: ഇന്ത്യയിലെ ഓരോ പൗരൻമാരുടെയും ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളിലൊന്നാണ് ആധാർ കാർഡ്. 12 അക്ക സവിശേഷ തിരിച്ചറിയല്‍ നമ്പർ…
കോട്ടയം: ഈരാറ്റുപേട്ടയില്‍ തടവിനാല്‍ വീട്ടില്‍ ലോറൻസിനെ (56) വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപത്തെ പറമ്പിലാണ് ഇദ്ദേഹത്തെ മരിച്ച…
തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കും. രാവിലെ 7 ന് തുടങ്ങും. വൈകുന്നേരം 6…
തിരുവനന്തപുരം: ഐഎഫ്എഫ്കെയിലേക്കുള്ള സിനിമ സെലക്ഷൻ നടപടികൾക്കിടെ പ്രമുഖ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്ന് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. ജൂറി അംഗമായ ചലച്ചിത്ര…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ മൈസൂരു കരയോഗത്തിന്റെ കുടുംബസംഗമം കരയോഗം അംഗങ്ങളുടെ കലാപരിപാടികൾ സാംസ്‌കാരിക സമ്മേളനം എന്നിവയോടുകൂടി നടന്നു.…