ബെംഗളൂരു: എയ്റോ ഇന്ത്യ പ്രമാണിച്ച് ബെംഗളൂരുവിൽ ഡ്രോണുകൾക്കും ബലൂണുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി. ഫെബ്രുവരി 10 മുതൽ 14 വരെയാണ് ഡ്രോണുകൾ, പാരാഗ്ലൈഡറുകൾ, ബലൂണുകൾ തുടങ്ങിയവയുടെ ഉപയോഗം സർക്കാർ നിയന്ത്രിച്ചിരിക്കുന്നത്.
സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു. ക്രമസമാധാനം നിലനിർത്തുന്നതിനും അനിഷ്ട സംഭവങ്ങൾ തടയുന്നതിനും ഇവയുടെ നിരോധനം അനിവാര്യമാണെന്ന് കമ്മീഷണർ പറഞ്ഞു.
യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലാണ് പരിപാടി നടക്കുന്നത്. സൈനിക വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, നൂതന ഏവിയോണിക്‌സ് എന്നിവ നിർമ്മിക്കുന്നതിനുള്ള ഒരു കേന്ദ്രമായി ഇന്ത്യയെ സ്ഥാപിക്കുക എന്നതാണ് പരിപാടിയുടെ ഇത്തവണത്തെ ആശയം.
അഞ്ച് ദിവസത്തെ എയ്റോ ഇന്ത്യയിൽ കർട്ടൻ-റൈസർ, ഉദ്ഘാടന ചടങ്ങ്, പ്രതിരോധ മന്ത്രിമാരുടെ കോൺക്ലേവ്, സിഇഒമാരുടെ റൗണ്ട് ടേബിൾ, ഐഡെക്സ് സ്റ്റാർട്ട്-അപ്പ് ഷോകേസ് എന്നിവയുൾപ്പെടെ നിരവധി പരിപാടികൾ ഉണ്ടായിരിക്കും. എയർ ഷോകൾ, ഇന്ത്യ പവലിയനെ ഹൈലൈറ്റ് ചെയ്യുന്ന എക്സിബിഷൻ, പ്രമുഖ എയ്‌റോസ്‌പേസ് കമ്പനികളുടെ പങ്കാളിത്തത്തോടെയുള്ള വ്യാപാര മേള എന്നിവയും പരിപാടിയിൽ നടക്കും.
TAGS: BENGALURU | AERO INDIA
SUMMARY: Drones, balloons banned in Bengaluru during Aero India 2025 over security risks
തിരുവനന്തപുരം: സ്ഥാനാർഥി വാഹനാപകടത്തില്‍ മരിച്ചതിനെ തുടർന്ന് തിരുവനന്തപുരം കോർപറേഷൻ വിഴിഞ്ഞം വാർഡിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ജസ്റ്റിൻ…
ന്യൂഡൽഹി: ഇന്ത്യയിലെ ഓരോ പൗരൻമാരുടെയും ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖകളിലൊന്നാണ് ആധാർ കാർഡ്. 12 അക്ക സവിശേഷ തിരിച്ചറിയല്‍ നമ്പർ…
കോട്ടയം: ഈരാറ്റുപേട്ടയില്‍ തടവിനാല്‍ വീട്ടില്‍ ലോറൻസിനെ (56) വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപത്തെ പറമ്പിലാണ് ഇദ്ദേഹത്തെ മരിച്ച…
തിരുവനന്തപുരം: തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കും. രാവിലെ 7 ന് തുടങ്ങും. വൈകുന്നേരം 6…
തിരുവനന്തപുരം: ഐഎഫ്എഫ്കെയിലേക്കുള്ള സിനിമ സെലക്ഷൻ നടപടികൾക്കിടെ പ്രമുഖ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്ന് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. ജൂറി അംഗമായ ചലച്ചിത്ര…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ മൈസൂരു കരയോഗത്തിന്റെ കുടുംബസംഗമം കരയോഗം അംഗങ്ങളുടെ കലാപരിപാടികൾ സാംസ്‌കാരിക സമ്മേളനം എന്നിവയോടുകൂടി നടന്നു.…