Categories: KARNATAKATOP NEWS

മണ്ണിടിച്ചിൽ; കാണാതായവർക്കായി ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ വൈകിയേക്കും

ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായവർക്കായി ഡ്രഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ വൈകിയേക്കും. പുഴയിലെ അടിയൊഴുക്ക് കുറഞ്ഞാൽ മാത്രമേ ഡ്രഡ്ജർ പുറപ്പെടുകയുള്ളൂവെന്നാണ് നിലവിലെ വിവരം. പ്രദേശത്ത് ഇപ്പോഴും മേഘാവൃതമായ കാലാവസ്ഥ തുടരുകയാണ്. ഈ ആഴ്ചയിൽ മിക്ക ദിവസങ്ങളിലും ഷിരൂരിൽ മഴമുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്.

ഗംഗാവലി പുഴയിൽ ഇതുവരെ അടിയൊഴുക്ക് കുറഞ്ഞില്ലെന്നാണ് നാവികസേന വ്യക്തമാക്കിയത്. നാവിക സേന ജില്ലാ ഭരണ കൂടത്തിനു നൽകുന്ന റിപ്പോർട്ട് അനുസരിച്ചായിരിക്കും ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കുക. കർണാടക സർക്കാരിന്റെ നിർദേശ പ്രകാരം ഉത്തരകന്നഡ ജില്ല ഭരണ കൂടം സ്വകാര്യ ഷിപ്പിംഗ് കമ്പനിക്ക് കഴിഞ്ഞ ആഴ്ച ഡ്രഡ്ജിങ്ങിനുള്ള തുക കൈമാറിയിരുന്നു.

അർജുനെയും ലോറിയെയും കണ്ടെത്താൻ ഡ്രഡ്ജറിന്റെ സഹായത്തോടെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കുടുംബത്തിന് ഉറപ്പു നൽകിയിരുന്നു. കാർവാർ എംഎൽഎ സതീഷ് സെയിലിനാണ് ഏകോപന ചുമതല നൽകിയിരിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളെ തുടർന്ന് കഴിഞ്ഞ ​ആഴ്ചയിൽ ഗംഗാവലി പുഴയിലെ തിരച്ചിൽ നാവിക സേന നിർത്തി വെച്ചത്. അടി ഒഴുക്ക് ശക്തമായതിനാൽ ഡ്രഡ്ജർ ഉപയോഗിച്ചുള്ള പരിശോധന മാത്രമേ സാധിക്കൂ എന്നതാണ് തിരച്ചിലിനു തടസം നിൽക്കുന്ന ഘടകം.

TAGS: ARJUN | LANDSLIDE
SUMMARY: Drudger for shiroor rescue mission to be bought late

Savre Digital

Recent Posts

പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് പൂജാരിയെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാരണാക്കര മൂലേക്കാവ് ക്ഷേത്ര പൂജാരി എറണാകുളം പറവൂര്‍ സ്വദേശി ശരത്താണ്…

58 minutes ago

ശബരിമല സ്വര്‍ണക്കൊള്ള കേസ്: എസ്. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ഡല്‍ഹി: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സുപ്രീംകോടതിയുടെ…

2 hours ago

പി.ടി കുഞ്ഞുമുഹമ്മദിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധമറിയിച്ച്‌ ഡബ്ല്യുസിസി

തിരുവനന്തപുരം: ഐഎഫ്‌എഫ്കെ മുന്നൊരുക്കങ്ങള്‍ക്കിടെയാണ് കുഞ്ഞുമുഹമ്മദില്‍ നിന്ന് ദുരനുഭവം ഉണ്ടായതായി ആരോപിച്ച്‌ ചലച്ചിത്ര പ്രവര്‍ത്തക പരാതി നല്‍കിയത്. ചലച്ചിത്ര പ്രവര്‍ത്തക തന്നെ പരാതി…

3 hours ago

അടിയന്തര ലാൻഡിങ്; എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി

കൊച്ചി: കൊച്ചിയില്‍ വലിയ അപകടം തലനാരിഴയ്ക്ക് ഒഴിവായി. നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാൻഡിങ് നടത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ ടയറുകള്‍…

4 hours ago

സി. പി. രാധാകൃഷ്ണനെ അനുമോദിച്ചു

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മുൻ പ്രസിഡണ്ടും വേൾഡ് മലയാളി അസോസിയേഷൻ ചെയർമാനുമായ, തദ്ദേശ തിരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയിലെ ചിങ്ങേലി ഗ്രാമപഞ്ചായത്ത്…

5 hours ago

സ്വര്‍ണവിലയിൽ വീണ്ടും വർധനവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഉയരുന്നു. രാജ്യാന്തര വിപണിയില്‍ ഇന്ന് വലിയ മുന്നേറ്റമില്ല. ഗ്രാമിന് 30 രൂപ വര്‍ധിച്ച്‌ 12,360യിലെത്തിയപ്പോള്‍ പവന്‍…

5 hours ago