തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്ന ലഹരി വ്യാപനവുമായി ബന്ധപ്പെട്ട് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിനോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. നാട്ടിലെ ലഹരി വ്യാപനത്തിന്റെ നിലവിലെ സാഹചര്യം, എടുത്ത നടപടികള്‍ എന്നിവ വിശദീകരിക്കണം. ഇത് കൂടാതെ ലഹരി തടയാന്‍ ഉള്ള ആക്ഷന്‍ പ്ലാന്‍ നല്‍കാനും നിര്‍ദ്ദേശം നല്‍കി.
സംസ്ഥാന വ്യാപക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി ഡിജിപി മുഖ്യമന്ത്രിയുമായുളള ചര്‍ച്ചക്ക് ശേഷം റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് കൈമാറും. ലഹരിക്കെതിരായ നടപടിയില്‍ മുഖ്യമന്ത്രിയുമായും ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ സ്‌കൂള്‍, കോളജ് ക്യാമ്പസുകളില്‍ ലഹരി മരുന്നിന്റെ ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ലഹരി ഭീഷണി എങ്ങനെ നേരിടാമെന്നത് ചര്‍ച്ച ചെയ്യാന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗം വിളിച്ചു. ഇന്നാണ് യോഗം.
TAGS : LATEST NEWS
SUMMARY : Drug abuse in Kerala: Governor seeks report from DGP
ബെംഗളൂരു: ബിബിഎംപിയെ 5 ചെറുകോർപറേഷനുകളാക്കി വിഭജിക്കുന്നതുമായി ബന്ധപ്പെട്ട ഗ്രേറ്റ് ബെംഗളൂരു ബില്ലിനെക്കുറിച്ചുള്ള അന്തിമ റിപ്പോർട്ട് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനു സമർപ്പിച്ചു.…
ബെംഗളൂരു: കർണാടകയിൽ പാഠപുസ്തകങ്ങളിലും സ്കൂളുകളുടെ മതിലുകളിലും ചൈൽഡ് ഹെൽപ് ലൈൻ നമ്പർ ആയ 1098 എന്ന നമ്പർ രേഖപ്പെടുത്തുന്നത് നിർബന്ധമാക്കി.…
ബെംഗളൂരു: രാജനകുണ്ഡെയിൽ 4.5 കോടി രൂപ വിലയുള്ള ലഹരി വസ്തുക്കളുമായി 2 നൈജീരിയൻ പൗരൻമാരെ പോലീസ് അറസ്റ്റ് ചെയ്തു. അലാസൊനി…
പട്‌ന: ബിഹാറിലെ പുര്‍ണിയയില്‍ ഒരുകുടുംബത്തിലെ അഞ്ചുപേരെ ചുട്ടുകൊന്നു. പുര്‍ണിയയിലെ തെത്ഗാമ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. ദുര്‍മന്ത്രവാദം നടത്തിയെന്നും അടുത്തിടെ ഗ്രാമത്തിലുണ്ടായ…
കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തികത്തട്ടിപ്പ് കേസിൽ നിർമാതാവും നടനുമായ സൗബിൻ ഷാഹിറിനെ ചോദ്യംചെയ്‌തു. പറവ ഫിലിംസ് പാർട്ണർമാരായ…
ടെക്സസ്: അമേരിക്കന്‍ സംസ്ഥാനമായ ടെക്സസിലെ മിന്നൽപ്രളയത്തിൽ 104 പേർ മരിച്ചതായി സ്ഥിരീകരണം. മിസ്റ്റിക് ക്യാമ്പിലുണ്ടായിരുന്ന 27 പേർ മരിച്ചു. പതിനൊന്ന്…