Categories: KERALATOP NEWS

മയക്കുമരുന്ന് കേസ്: ശ്രീനാഥ്​ ഭാസിയെയും പ്രയാഗയെയും ഹോട്ടലില്‍ എത്തിച്ചയാള്‍ കസ്റ്റഡിയില്‍

കൊച്ചി: മയക്കുമരുന്ന് കേസില്‍ ഒരാളെ കൂടി പോലിസ് കസ്റ്റഡിയിലെടുത്തു. എളമക്കര സ്വദേശി ബിനു ജോസഫിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സിനിമാ താരങ്ങളായ പ്രയാഗ മാര്‍ട്ടിനെയും ശ്രീനാഥ് ഭാസിയെയും ഹോട്ടലില്‍ എത്തിച്ചത് ഇയാളാണെന്നാണ് വിവരം. ലഹരി ഇടപാടിലെ പ്രധാന കണ്ണിയെന്ന്​ സംശയിക്കുന്ന ബിനു ജോസഫിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്​.

കേസിൽ കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശ് പഞ്ചനക്ഷത്ര ഹോട്ടലായ ക്രൗൺ പ്ലാസയിൽനിന്നും കഴിഞ്ഞ ദിവസമാണ് പിടിയിലായത്. ഹോട്ടലിൽ ഓം പ്രകാശ് ബുക്ക് ചെയ്ത മുറിയില്‍ സിനിമാ താരങ്ങൾ ഉൾപ്പെടെ 20 പേർ എത്തിയതായാണ് റിമാൻഡ്​ റിപ്പോര്‍ട്ടില്‍ പറയുന്നത്. ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഉൾപ്പെടെ ഓംപ്രകാശിന്‍റെ മുറിയിൽ സന്ദർശനം നടത്തിയെന്ന്​ പോലീസ്​ കോടതിയിൽ സമർപ്പിച്ച റിമാൻഡ്​ റിപ്പോർട്ടിൽ പറയുന്നു​. ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഉൾപ്പെടെയുള്ളവർ എത്തിയതിന്‍റെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികൾ ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്നറിയാൻ രക്​തസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്​. ഇതിന്‍റെ ഫലം വന്ന ശേഷം തുടർ നടപടികളിലേക്ക്​ കടക്കും.

അതേസമയം കേസിലെ മുഖ്യപ്രതി ഓം പ്രകാശിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കൊക്കെയ്ന്‍ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടര്‍ന്നാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഓം പ്രകാശിനൊപ്പം അറസ്റ്റിലായ ഷിഹാസിനും ജാമ്യം ലഭിച്ചിട്ടുണ്ട്.
<br>
TAGS : DRUGS CASE | PRAYAGA MARTIN | SRINATH BASI
SUMMARY :

Savre Digital

Recent Posts

മെമ്മറി കാര്‍ഡ് വിവാദം; ഡിജിപിക്ക് പരാതി നല്‍കി കുക്കു പരമേശ്വരൻ

തിരുവനന്തപുരം: അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തില്‍ സൈബർ ആക്രമണം നേരിടുന്നെന്ന് കാട്ടി പരാതി നല്‍കി കുക്കു പരമേശ്വരൻ.…

15 minutes ago

ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയം; കുടുങ്ങിയ 28 മലയാളികളെയും എയര്‍ലിഫ്‌റ്റ് ചെയ്‌തു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്‌തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…

1 hour ago

കുതിച്ചുകയറി സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…

2 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…

3 hours ago

കോഴിക്കോട് ടിപ്പര്‍ ലോറി ഇടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച്‌ ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…

3 hours ago

ചേര്‍ത്തല തിരോധാനക്കേസ്; സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് നിര്‍ണായക തെളിവുകള്‍

ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…

4 hours ago