ബെംഗളൂരു: മരുന്നു പരീക്ഷണത്തെ തുടർന്ന് യുവാവ് മരിച്ചതായി ആരോപണം. കലബുർഗി സ്വദേശി നാഗേഷ് വീരണ്ണ എന്ന 33 കാരനാണ് മരിച്ചത്. സംഭവത്തില്‍ നാഗേഷിന്‍റെ സഹോദരൻ രേവവണ സിദ്ധപ്പ നൽകിയ പരാതിയിൽ ഇലക്ട്രോണിക് സിറ്റിയിലുള്ള മരുന്നുകമ്പനിക്കെതിരെ പോലീസ് കേസെടുത്തു. ഡിസംബറിൽ രണ്ടുതവണ നാഗേഷ് പരീക്ഷണത്തിന് വിധേയനായെന്ന് പരാതിയിൽ പറഞ്ഞു.
ജാലഹള്ളിയിൽ സഹോദരന്റെയൊപ്പമായിരുന്നുനാഗേഷ് താമസിച്ചിരുന്നത്. പരീക്ഷണത്തിൻ്റെ ഭാഗമായി ഗുളികകൾ കഴിക്കുകയും കുത്തിവെയ്പ് എടുക്കുകയും ചെയ്തതിന് പിന്നാലെ കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി നാഗേഷ് സഹോദരനെ അറിയിച്ചിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സഹോദരന് മറ്റസുഖങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് രേവവണ സിദ്ധപ്പ പറഞ്ഞു. മരണകാരണമറിയാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കാത്തിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
<br>
TAGS : CLINICAL TRAIL
SUMMARY : drug testing; The young man died; Complaint against pharmaceutical company
മൈസൂരു: ബന്ദിപുർ കടുവ സംരക്ഷണ കേന്ദ്രത്തിൽ 20 കുരങ്ങന്മാരുടെ ജഡം 2 ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചാമരാജ്നഗർ ജില്ലയിലെ…
ബെംഗളൂരു: കർണാടകയിൽ 3400 കോടി രൂപയുടെ പദ്ധതികൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. ബെംഗളൂരു മേഖലയ്ക്കാണ് 2550 കോടി രൂപയും നീക്കിവച്ചിട്ടുള്ളത്.…
തിരുവനന്തപുരം: പോത്തൻകോട് തെരുവു നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്. ഇരുപതോളം പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ…
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴ ശക്തം. ഗുജറാത്തിലെ ബനസ്കന്ത, സബർ കാന്ത, ആരവലി മേഖലകളിലും, ഒഡിഷയിലെ ബർഗറിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.…
തൃശൂര്‍: പന്നിത്തടത്ത് കെഎസ്ആര്‍ടിസി ബസും മീന്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ബസ് ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പടെ പന്ത്രണ്ടോളം പേര്‍ക്ക്…
ബെംഗളൂരു: ബിജെപി സംസ്ഥാന പ്രസിഡന്റ് പദത്തിൽ ബി.വൈ. വിജയേന്ദ്രയുടെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ബുധനാഴ്ച 7 സംസ്ഥാനങ്ങളിലെ പ്രസിഡന്റുമാരെ…