BENGALURU UPDATES

ബെംഗളൂരുവില്‍ 7.7 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി; 14 വിദേശികൾ ഉൾപ്പെടെ 19 പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡുകളിലായി 2.804 കിലോഗ്രാം എംഡിഎംഎ ക്രിസ്റ്റലുകളും 2.100 കിലോഗ്രാം ഹൈഡ്രോ-കഞ്ചാവുമടക്കം 7.7 കോടി രൂപയുടെ ലഹരിവസ്തുക്കൾ പിടികൂടി. 14 വിദേശികൾ ഉൾപ്പെടെ 19 പേർ അറസ്റ്റിലായി. ബെംഗളൂരു പോലീസിന്റെ സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

സുദ്ദഗുണ്ടെയിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിൽപ്പനയിൽ പങ്കാളിയാണെന്ന് കരുതുന്ന നൈജീരിയൻ സ്ത്രീയെ അറസ്റ്റ് ചെയ്തു. ഏകദേശം 1.52 കോടി രൂപ വിലമതിക്കുന്ന 760 ഗ്രാം നിരോധിത എംഡിഎംഎ ക്രിസ്റ്റലുകളും, കുറ്റകൃത്യത്തിന് ഉപയോഗിച്ച ഒരു ഇരുചക്ര വാഹനവും മൊബൈൽ ഫോണും അവരിൽ നിന്ന് പിടിച്ചെടുത്തു.

മഹാദേവപുര പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ റെയ്ഡിൽ, അഞ്ച് മയക്കുമരുന്ന് വിൽപ്പനക്കാരെ അറസ്റ്റ് ചെയ്യുകയും ഏകദേശം 60 ലക്ഷം രൂപ വിലമതിക്കുന്ന 600 ഗ്രാം ഹൈഡ്രോ കഞ്ചാവും മയക്കുമരുന്ന് വിൽപ്പനയ്ക്ക് ഉപയോഗിക്കുന്ന അഞ്ച് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. വർത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു പ്രദേശത്ത് നടത്തിയ പരിശോധനയിൽ കെനിയൻ വനിതയെ അറസ്റ്റ് ചെയ്തു. 4.08 കോടി രൂപ വിലമതിക്കുന്ന 2 കിലോ എംഡിഎംഎ ക്രിസ്റ്റലുകൾ പിടിച്ചെടുത്തു.

കെ ജി നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഫോറിൻ പോസ്റ്റ് ഓഫീസിൽ സംശയാസ്പദമായ പാഴ്സലുകളിൽ നിന്ന് ഏകദേശം 1.5 കോടി രൂപ വിലമതിക്കുന്ന 1.5 കിലോ ഹൈഡ്രോ കഞ്ചാവ് പിടിച്ചെടുത്തു. തായ്‌ലൻഡിൽ നിന്നും ഫ്രാൻസിൽ നിന്നും കടത്തിയ മയക്കുമരുന്ന് വിദേശ ബ്രാൻഡ് ബിസ്‌ക്കറ്റ്, ചോക്ലേറ്റ് പാക്കറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

ഹെബ്ബഗോഡിയിൽ അനധികൃതമായി താമസിക്കുന്ന 11 വിദേശ പൗരന്മാരെ കസ്റ്റഡിയിലെടുത്തു. പരിശോധനയ്ക്കും കൂടുതൽ നിയമനടപടികൾക്കുമായി അവരെ എഫ്‌ആർ‌ആർ‌ഒയിൽ (ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ്) ഹാജരാക്കി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനകളിലാണ് മയക്കുമരുന്നുകളും വിൽപ്പനയ്ക്ക് ഉപയോ​ഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തത്.
SUMMARY: Drugs worth Rs 7.7 crore seized in Bengaluru; 19 people including 14 foreigners arrested

WEB DESK

Recent Posts

വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; എട്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ എട്ട് അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…

3 minutes ago

പാലക്കാട്ട് രണ്ടുപേര്‍ മുങ്ങിമരിച്ചു

പാലക്കാട്‌: അട്ടപ്പാടിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്. അട്ടപ്പാടി ചാവടിയൂര്‍…

44 minutes ago

ഇരട്ട പൗരത്വം; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാമെന്ന് അലഹബാദ് ഹൈക്കോടതി

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച ഹർജിയില്‍ കേസെടുക്കാൻ നിർദേശം. കർണാടകയില്‍…

1 hour ago

കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി

തിരുവനന്തപുരം: പാലക്കാട് കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയില്‍ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത…

2 hours ago

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; അപ്പീലുമായി സിബിഐ സുപ്രീംകോടതിയില്‍

ഡൽഹി: ഉദയകുമാർ ഉരുട്ടിക്കൊല കേസില്‍ പ്രതികളായ പോലീസുകാരെ വിട്ടയച്ചതിനെതിരെ സുപ്രീംകോടതിയില്‍ സിബിഐ അപ്പീല്‍ സമർപ്പിച്ചു. ഫോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ വച്ച്‌…

3 hours ago

കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവെച്ചു

കോഴിക്കോട്: പ്രചാരണ രംഗത്ത് പരിഗണിച്ചില്ലെന്ന് ആരോപിച്ച്‌ കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പാർട്ടി വിട്ടു. പാര്‍ട്ടിയുടെ സജീവ…

3 hours ago