കോഴിക്കോട്: മദ്യലഹരിയില്‍ ട്രെയിനില്‍ കത്തി വീശി യാത്രക്കാരന്റെ പരാക്രമം. ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. അക്രമിയെ ആര്‍പിഎഫ് കസ്റ്റഡിയില്‍ എടുത്തു. വെള്ളിയാഴ്ച രാത്രി ബാംഗ്ലൂര്‍-പുതുച്ചേരി ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട്മെന്റില്‍ ആണ് അക്രമം നടന്നത്. ട്രെയിന്‍ കോഴിക്കോട് റെയില്‍വെ സ്‌റ്റേഷന്‍ കടന്ന് കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം എത്തിയപ്പോള്‍ ഇയാള്‍ സഹയാത്രികനുനേരെ കത്തി വീശുകയായിരുന്നു.
അക്രമിയും പരുക്കേറ്റയാളും തമിഴ്‌നാട് സ്വദേശികളാണ്. ഇരുവരും തമ്മിലുണ്ടായ വാക്ക്തര്‍ക്കമാണ് കത്തിവീശാന്‍ കാരണം. രണ്ട് പേര്‍ക്ക് പരുക്കേറ്റതോടെ മറ്റു യാത്രക്കാര്‍ അപായ ചങ്ങല വലിക്കുകയായിരുന്നു. പിന്നാലെയാണ് ആര്‍പിഎഫ് എത്തി അക്രമിയേയും ഒപ്പമുണ്ടായിരുന്ന ആളേയും കസ്റ്റഡിയില്‍ എടുത്തത്. ഇരുവരേയും അറസ്റ്റുചെയ്ത് ആര്‍പിഎഫ് തിരൂര്‍ സ്റ്റേഷനില്‍ ഇറങ്ങിയതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
SUMMARY: Drunk passenger throws knife inside train; two injured