കൊച്ചി: കിടപ്പുരോഗിയായ അച്ഛനെ മകന്‍ ചവിട്ടിക്കൊന്നതായി പോലീസ് കണ്ടെത്തി. പെരുമ്പാവൂര്‍ ചേലാമറ്റം സ്വദേശി ജോണി(67)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ മെല്‍ജോ പോലീസ് പിടിയിലായിട്ടുണ്ട്. ടിബി രോഗിയായ അച്ഛന്‍ മരിച്ചതായി ബുധനാഴ്ചയാണ് സഹോദരിയെ മെല്‍ജോ അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കളെല്ലാം സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് വാരിയെല്ലിലെ ഒടിവുകള്‍ കണ്ടെത്തിയത്. മദ്യപിച്ച് വീട്ടിലെത്തിയ ശേഷം അച്ഛനെ ചവിട്ടിയതായി മെല്‍ജോ പോലീസിനോട് സമ്മതിച്ചു. മദ്യലഹരിയിലാണ് സംഭവമെന്നും മെല്‍ജോ കുറ്റം സമ്മതിച്ചതായും പെരുമ്പാവൂര്‍ പോലീസ് അറിയിച്ചു. കൊലക്കുറ്റം ചുമത്തി മെല്‍ജോയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
TAGS : CRIME
SUMMARY : Drunk son kills father by kicking him to death
മലപ്പുറം: പൊന്നാനിയില്‍ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തില്‍ അയ്യപ്പഭക്തന് ദാരുണാന്ത്യം. അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കർണാടക സ്വദേശികള്‍…
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായതിന് പിന്നാലെ ദൈവത്തിന് നന്ദി പറഞ്ഞ് നടന്‍ ദിലീപ്. കേസില്‍ വിധി കേട്ട് കോടതിയില്‍നിന്ന്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവില ഉയർന്നു. ഗ്രാമിന് 25 രൂപയുടെ വർധനയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ഗ്രാമിന്റെ വില 11,930 രൂപയില്‍ നിന്ന്…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കി. കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന്…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഓണം പ്രതി പള്‍സര്‍ സുനി, എട്ടാം പ്രതി നടന്‍ ദിലീപ് എന്നിവര്‍ കോടതിയില്‍ എത്തി.…
കൊല്ലം: കൊല്ലത്ത് തെരുവുനായയെ യുഡിഎഫ് സ്ഥാനാർഥി തല്ലിക്കൊന്നു. സംഭവത്തില്‍ കൊല്ലം വെസ്റ്റ് കല്ലട യുഡിഎഫ് സ്ഥാനാർഥി സുരേഷ് ചന്ദ്രനാനെതിരെ പോലീസ്…