ദുലീപ് ട്രോഫി മത്സരങ്ങള്‍ സെപ്‌റ്റംബര്‍ മുതല്‍; ഉദ്ഘാടന മത്സരം ബെംഗളൂരുവില്‍

ബെംഗളൂരു: ദുലീപ് ട്രോഫി ഉദ്ഘാടന മത്സരം ബെംഗളൂരുവിൽ നടക്കും. എം. ചിന്നസ്വാമി സ്റ്റേഡിയത്തിന് സെപ്‌റ്റംബര്‍ അഞ്ചിനാണ് മത്സരം ആരംഭിക്കുന്നത്. ആന്ധ്രാപ്രദേശിലെ ആനന്ദ്‌പുരിലാണ് മറ്റ്‌ മത്സരങ്ങള്‍ നിശ്ചയിച്ചിരുന്നത്. പ്രധാന കളിക്കാർ എത്തുന്നതിനാൽ ഉദ്‌ഘാടന മത്സരങ്ങൾ ആനന്ദ്‌പുരിൽ നിന്ന്‌ ബെംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.

കളിക്കാർക്ക് ആനന്ദ്‌പുരിലേക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടായതിനാലാണ് തീരുമാനമെന്ന് കർണാടക ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് രഘുറാം ഭട്ട് പറഞ്ഞു. ഇത്തവണ ദുലീപ് ട്രോഫി 6 ടീമുകളുടെ സോണൽ ഫോർമാറ്റിൽ കളിക്കില്ല. പകരം അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ടൂർണമെന്‍റിനായി വ്യത്യസ്‌ത ഇന്ത്യൻ ടീമുകളെ (ഇന്ത്യ എ,ബി,സി,ഡി) തിരഞ്ഞെടുക്കും.

വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവരെ കൂടാതെ മുൻനിര താരങ്ങളായ ശുഭ്‌മാൻ ഗിൽ, കെ.എൽ. രാഹുൽ, അക്‌സർ പട്ടേൽ, രവീന്ദ്ര ജഡേജ, യശസ്വി ജയ്‌സ്വാൾ, സൂര്യ കുമാർ യാദവ്, കുൽദീപ് യാദവ് എന്നിവരോടും ദുലീപ് ട്രോഫിയിൽ കളിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് സെലക്ടർമാർ പ്രകടനം വിലയിരുത്തും. പേസ് താരം ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിച്ചു.

TAGS: BENGALURU | CRICKET
SUMMARY: Duleep Trophy’s opening game to be held in Bengaluru, senior India players likely to star

Savre Digital

Recent Posts

തിരുവനന്തപുരം മ്യൂസിയത്തില്‍ തെരുവുനായ ആക്രമണം; അഞ്ചുപേര്‍ക്ക് കടിയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയത്തില്‍ അഞ്ച് പേർക്ക് തെരുവുനായയുടെ കടിയേറ്റു. കടിയേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു നായകളെയും കടിച്ചതിനാല്‍ വ്യായാമത്തിനും മറ്റും…

8 minutes ago

സ്വര്‍ണവിലയിൽ വന്‍ കുതിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില വന്‍ കുതിപ്പില്‍. ഇന്ന് 1800 രൂപ ഒരു പവന് വര്‍ധിച്ചു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന…

1 hour ago

സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച്‌ അപകടം; 20ഓളം പേര്‍ക്ക് പരുക്ക്

കൊച്ചി: പെരുമ്പാവൂര്‍ അല്ലപ്രയില്‍ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച്‌ അപകടം. പെരുമ്പാവൂര്‍ അല്ലപ്ര കമ്പനിപ്പടിയിലാണ് ഇന്ന് പുലര്‍ച്ചെ അപകടമുണ്ടായത്.…

2 hours ago

ബോ​ളി​വു​ഡ് ഇ​തി​ഹാ​സ താ​രം ധ​ർ​മേ​ന്ദ്ര അ​ന്ത​രി​ച്ചു

മും​ബൈ: ബോളിവുഡ് നടൻ ധർമേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ഹോസ്പിറ്റലിൽ…

2 hours ago

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകള്‍ വഴിതിരിച്ച് വിടും

ബെംഗളൂരു: പാതകളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള രണ്ടു ട്രെയിനുകള്‍ വഴിതിരിച്ച് വിടും. തിരുവനന്തപുരം നോർത്ത് ബെംഗളൂരു എസ്എംവിടി ഹംസഫർ എക്‌സ്പ്രസ്…

3 hours ago

മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ചനിലയിൽ കണ്ടെത്തി

ബെംഗളുരു: സ്വകാര്യകമ്പനി ഉദ്യോഗസ്ഥനായ മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം എടത്തറ കളഭം വീട്ടിൽ സി.പി.വിഷ്ണു (39) വിനെയാണ്…

3 hours ago