കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ പേരിൽ കസ്റ്റംസ് പിടിച്ചെടുത്ത തന്റെ വാഹനങ്ങൾ തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി നടൻ ദുൽഖർ സൽമാൻ. കസ്റ്റംസിന്റെ നടപടി ചോദ്യം ചെയ്ത് സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ നിയമവിധേയമായാണ് വാഹനം വാങ്ങിയതെന്ന് ദുൽഖർ വ്യക്തമാക്കുന്നു. ഭൂട്ടാൻ വാഹനക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദുൽഖറിന്റെ വീട്ടിൽ പരിശോധന നടത്തുകയും രണ്ട് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. ഈ സംഭവത്തിലാണ് നടൻ കോടതിയെ സമീപിച്ചിരിക്കുന്നത്. കൂടുതൽ വാഹനങ്ങളുടെ
ഓപ്പറേഷൻ നുംഖോറുമായി ബന്ധപ്പെട്ട് നാല് വാഹനങ്ങളാണ് ദുൽഖറിന്റേതായി സംശയ നിഴലിൽ ഉള്ളത്. രണ്ട് ലാൻഡ് റോവറും രണ്ട് നിസാൻ കാറുകളുമാണ് സംശയിക്കപ്പെടുന്നത്.താൻ ഇടപാടുകൾ നടത്തിയിരിക്കുന്നതെല്ലാം നിയമപരമായി ആണെന്നും താൻ ഹാജരാക്കിയ രേഖകൾ പരിശോധിക്കാതെ നിയമവിരുദ്ധമായാണ് തനിക്കെതിരെ നടപടിയെടുത്തിരിക്കുന്നതെന്നും ദുൽഖർ ഹർജിയിൽ പറയുന്നു.
ഓപറേഷൻ നുംഖോറിന്‍റെ ഭാഗമായി 38 വാഹനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കസ്റ്റംസ് ഇതുവരെ പിടിച്ചെടുത്തത്. മലയാള സിനിമ താരങ്ങളടക്കം നിരവധി പേർ നികുതിവെട്ടിച്ച് ഭൂട്ടാനിൽ നിന്നെത്തിച്ച വാഹനങ്ങൾ സ്വന്തമാക്കിയെന്നാണ് രഹസ്യന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട്. ഇതേതുടർന്ന് പൃഥ്വിരാജ്, ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു
SUMMARY: Dulquer Salmaan files petition in High Court against Customs, demands return of seized vehicles
ബെംഗളൂരു: എസ് എൽ ഭൈരപ്പയ്ക്ക് വിട നല്‍കി കന്നഡ സഹൃദയലോകം. മൈസൂരുവിലുള്ള ചാമുണ്ഡി കുന്നുകളുടെ താഴ്‌വരയിലെ രുദ്രഭൂമിയിൽ ഇന്നുച്ചയ്‌ക്ക് സംസ്കാര…
തിരുവനന്തപുരം: തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് മാറ്റിവെച്ചു. ഒക്ടോബര്‍ നാലിലേക്കാണ് നറുക്കെടുപ്പ് മാറ്റിയത്. ടിക്കറ്റുകള്‍ പൂര്‍ണമായി വില്‍പ്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ്…
തൃശൂർ: തൃശൂരില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ ആറാം വാർഡിലാണ് രോഗം സ്ഥിരീകരിച്ചത്. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ രോഗവ്യാപനം…
തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 30ന് പൊതു അവധി പ്രഖ്യാപിച്ചു. പൊതുഭരണ വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. നിലവില്‍ ഒക്ടോബർ ഒന്ന്,…
മംഗളൂരു: പൂജ അവധിയോട് അനുബന്ധിച്ച് മംഗളൂരു- ഷൊര്‍ണൂര്‍ റൂട്ടില്‍ പ്രത്യേക പാസഞ്ചര്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ. അവധി ദിവസങ്ങളോട് ബന്ധപ്പെട്ട…
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം. മൊബൈല്‍ മോഷണം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിക്കുകയായിരുന്നു. സഹായം തേടി പോലീസിനെ സമീപിച്ചപ്പോള്‍…