മലയാളത്തിന്‍റെ യുവ സൂപ്പര്‍ താരം ദുൽഖർ സൽമാന് ഇന്ന് നാൽപതാം പിറന്നാൾ. ആരാധകരുടെയും പ്രിയപ്പെട്ടവരുടെയും ആശംസകൾക്കൊപ്പം താരത്തിന് ആശംസ നേര്‍ന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍ രംഗത്ത് എത്തി.‘ നിങ്ങൾ ചെന്നൈയിൽ നിന്ന് കൊളംബോ വഴി മാലിദ്വീപിലേക്ക് പറക്കുമ്പോൾ നിങ്ങളുടെ ആഘോഷങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നാണ് ശ്രീലങ്കൻ എയർലൈൻ കുറിച്ചിരിക്കുന്നത്. ദുല്‍ഖറിനൊപ്പം ഭാര്യയും മകള്‍ മറിയമും ഉണ്ട്. മകളെ മടിയില്‍ ഇരുത്തി ദുല്‍ഖര്‍ കേക്ക് മുറിക്കുന്നതും ചിത്രത്തിലുണ്ട്. നിലവില്‍ താരം കുടുംബത്തിനൊപ്പം യാത്രയിലാണ്.
നാൽപതോളം ചിത്രങ്ങളുമായി അഭിനയജീവിതത്തിൽ വ്യാഴവട്ടം പൂർത്തിയാക്കിയ ദുൽഖറിന്റെ പാൻ ഇന്ത്യൻ ചിത്രം ലക്കി ഭാസ്‌കറിന്‍റെ ടൈറ്റിൽ ട്രാക്ക് ഇന്ന് പുറത്തുവരും. സിനിമയിൽ അരങ്ങേറി 12 വർഷങ്ങൾ കൊണ്ട് യുവാക്കളുടെ ഹരമായി മാറിയ ഡിക്യു ഇതിനകം തന്നെ സിനിമ മേഖലയിൽ തന്റേതായ ശൈലി കൊണ്ടും, ഒരുപിടി നല്ല ചിത്രങ്ങളാലും തെന്നിന്ത്യയിലൊട്ടാകെ യുവജനതയെ കൈയ്യിലെടുത്തിട്ടുണ്ട്.
<BR>
TAGS : DULQUER SALMAAN
SUMMARY : Dulquer Salmaan’s birthday today.
കാസറഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിലെ നാലാം പ്രതി അനില്‍കുമാറിന് പരോള്‍ അനുവദിച്ച് സർക്കാർ. ഒരു മാസത്തേക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. ബേക്കല്‍ സ്റ്റേഷൻ…
ചെന്നൈ: അയല്‍വാസി വളർത്തുന്ന പിറ്റ്ബുളളിന്റെ ആക്രമണത്തില്‍ 55കാരന് ദാരുണാന്ത്യം. ചെന്നൈയിലെ ജാഫർഖാൻപേട്ടിലാണ് സംഭവം. നായയുടെ ആക്രമണത്തില്‍ കരുണാകരൻ എന്നയാളാണ് കൊല്ലപ്പെട്ടത്.…
ഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി സി പി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രിമാര്‍ക്കുമൊപ്പമെത്തിയായിരുന്നു പത്രികാസമര്‍പ്പണം.…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 73880 രൂപയായിരുന്നു വില. എന്നാല്‍ ഇപ്പോള്‍ 440 രൂപ…
മലപ്പുറം: മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.…
ഡൽഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്‌തയ്ക്ക് ആക്രമണത്തില്‍ പരിക്ക്. ഇന്നുരാവിലെ ഔദ്യോഗിക വസതിയില്‍ നടന്ന ജനസമ്പർക്ക പരിപാടിക്കിടെ ഒരാള്‍ കരണത്തടിക്കുകയും…