KARNATAKA

വിദേശ ജോലി വാഗ്ദാനം ചെയ്ത് 289 പേരിൽ നിന്ന് 4.5 കോടി രൂപ തട്ടിയെടുത്ത 2 പേർ അറസ്റ്റിൽ

മംഗളൂരു: വിദേശത്തു ജോലി വാഗ്ദാനം ചെയ്ത്  തട്ടിപ്പു നടത്തിയ 2 മഹാരാഷ്ട്ര സ്വദേശികളെ മംഗളൂരു പൊലീസ് പിടികൂടി. 289 പേരിൽ നിന്നായി 4.5 കോടി രൂപയുടെ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. നവിമുംബൈ സ്വദേശികളായ അബ്ദുൽ സത്താർ ഖാൻ(45), കിഷോർ കുമാർ(34) എന്നിവരാണ് പിടിയിലായത്. മംഗളൂരുവിൽ ഓഫിസ് തുടങ്ങിയ പ്രതികൾ വിദേശത്തു ഉയർന്ന ശമ്പളത്തിൽ ജോലി നൽകാമെന്നു പരസ്യം നൽകിയാണ് തട്ടിപ്പു നടത്തിയത്. നേരത്തേ കേസിൽ മുംബൈ സ്വദേശിയായ മസിയുള്ള ഖാനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

SUMMARY: Mumbai-based duo held for duping job seekers over 4.5 crore.

 

WEB DESK

Recent Posts

കേരള സർവകലാശാല രജിസ്ട്രാർ കെ.എസ് അനിൽകുമാർ വീണ്ടും ചുമതലയേറ്റു

തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറായി കെഎസ് അനില്‍ കുമാര്‍ വീണ്ടും ചുമതലയേറ്റു. സസ്പെൻഷൻ റദ്ദാക്കിയുള്ള സിൻഡിക്കേറ്റിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഇന്ന്…

4 hours ago

എഡ്ജ്ബാസ്റ്റണിൽ ഇന്ത്യയ്ക്ക് 336 റണ്‍സിന്റെ ചരിത്ര വിജയം

എഡ്‌ജ്‌ബാസ്‌റ്റണിൽ ഇന്ത്യയ്ക്ക് കൂറ്റൻ ജയം. 336 റണ്ണിനാണ് ഇന്ത്യൻ വിജയം. ബര്‍മിങ്ങാമിലെ ഇന്ത്യയുടെ ആദ്യ ജയമാണ് ഇത്. രണ്ടാം ടെസ്റ്റില്‍…

4 hours ago

മംഗളൂരു-ഷൊർണൂർ റെയിൽ പാത നാലുവരിയാക്കും

ന്യൂഡൽഹി: മംഗളൂരു- ഷൊർണൂർ റെയിൽപാത നാലു വരിയാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. നിലവിലുള്ള ശേഷിയുടെ മൂന്നിരട്ടി…

5 hours ago

ഞാവല്‍പ്പഴമെന്ന് കരുതി വിഷക്കായ കഴിച്ചു; വിദ്യാര്‍ഥി ആശുപത്രിയിൽ

കോഴിക്കോട്: ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശി അഭിഷേകിനെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചുണ്ട്…

5 hours ago

വിമാനം പുറപ്പെടുന്നതിനു തൊട്ടു മുൻപ് പൈലറ്റ് കുഴഞ്ഞു വീണു

ബെംഗളൂരു: എയർഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു തൊട്ടു മുൻപ് പൈലറ്റ് കോക്പിറ്റിൽ കുഴഞ്ഞു വീണു. ഇതോടെ വിമാനം 90…

6 hours ago

തൃശൂരില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു

തൃശൂർ: തൃശൂരില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. പ്രസ് ക്ലബ് റോഡിന് സമീപത്തുള്ള ഒരു ബഹുനില കെട്ടിടത്തിന്‍റെ താഴത്തെ നിലയിലാണ് തീപിടിച്ചത്.…

7 hours ago