ബെംഗളൂരു: ദസറ ആഘോഷത്തോടബന്ധിച്ചുള്ള ഗതാഗത തിരക്ക് പരിഗണിച്ച് മടിക്കേരി, ഗോണിക്കൊപ്പ ടൗണുകളില്‍ താൽക്കാലികമായി വാഹനനിയന്ത്രണം ഏര്‍പ്പെടുത്തി കുടക് ജില്ല ഭരണകൂടം. ഒക്ടോബർ രണ്ടിന് ഉച്ചക്ക് രണ്ടു മുതൽ മൂന്നിന് രാവിലെ 10 വരെ ഇരു ടൗണുകളിലും വാഹന ഗതാഗതം വഴിതിരിച്ചുവിടുകയും ഭാരവാഹനങ്ങളുടെ പ്രവേശനം നിയന്ത്രിക്കുകയും ചെയ്യും.
മംഗളൂരുവിൽ നിന്ന് മടിക്കേരി വഴി മൈസൂരു ഭാഗത്തേക്ക് പോകുന്ന ഹെവി വാഹനങ്ങൾ ദക്ഷിണ കന്നഡ ജില്ലയിലെ മണി, സകലേഷ്പുർ, മൈസൂരു വഴിയും മൈസൂരുവിൽനിന്ന് മംഗളൂരു ഭാഗത്തേക്ക് പോകുന്ന ഹെവി വാഹനങ്ങൾ ബിലിക്കെരെ, കെ.ആർ നഗർ, ഹോളേനരസിപുർ, ഹാസൻ, സകലേശ്പുർ വഴിയും കടന്നുപോകണം. സ്വകാര്യ ബസുകൾ നഗരത്തിലേക്ക് പ്രവേശിക്കാതെ ജി.ടി സർക്കിളിൽ യാത്രക്കാരെ ഇറക്കുകയും കയറ്റുകയും വേണം.
മൈസൂരുവിൽനിന്ന് തിത്തിമത്തി, ഗോണിക്കൊപ്പ വഴി വീരാജ്പേട്ടയിലേക്ക് വരുന്ന വാഹനങ്ങൾ തിത്തിമത്തി, പാലിബെട്ട, അമ്മത്തി വഴി വീരാജ്പേട്ടയിലേക്കും വീരാജ്‌പേട്ടയിൽനിന്ന് ഗോണിക്കൊപ്പ-തിത്തിമത്തി വഴി മൈസൂരുവിലേക്ക് പോകുന്നവ കൈകേരി ഗ്രാമത്തിലെ കളത്ത്കാഡ്-ആറ്റൂർ സ്കൂൾ ജംങ്ഷൻ – പാലിബെട്ടിലെ സ്റ്റോർ ജംങ്ഷൻ – തിത്തിമത്തി വഴി മൈസൂരുവിലേക്ക് പോകണം. കേരളത്തിൽ നിന്ന് പെരുമ്പാടി-ഗോണിക്കൊപ്പ വഴി മൈസൂരുവിലേക്ക് പോകുന്ന വാഹനങ്ങൾ പെരുമ്പാടി-വീരാജ്പേട്ട-അമ്മത്തി -സിദ്ദാപൂർ-പെരിയപട്ടണ- മൈസൂരു വഴിയും കടന്നുപോകണം.
ബലലെയിൽനിന്ന് ഗോണികൊപ്പ വഴി വീരാജ്പേട്ടയിലേക്ക് പോകുന്ന വാഹനങ്ങൾ – ബലലെയിൽ പൊന്നംപേട്ട്- കുണ്ട- ഹാത്തൂർ വഴി വീരാജ്പേട്ടിലേക്ക് കടന്നുപോകണം. കുട്ട, ശ്രീമംഗല, കാനൂർ ഭാഗത്തുനിന്ന് ഗോണിക്കൊപ്പ വഴി വീരാജ്പേട്ട ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പൊന്നമ്പേട്ട-കുണ്ട-ഹാത്തൂർ വഴിയാണ് വീരാജ്പേട്ടയിലേക്ക് പോകേണ്ടത്.
മൈസൂരു- തിത്തിമത്തി -ഗോണിക്കൊപ്പ-ശ്രീമംഗല-കുട്ട ഭാഗത്തേക്കുള്ള വാഹനങ്ങൾ തിത്തിമത്തി-കോണനക്കാട്ടെ-പൊന്നപ്പസന്തെ-നല്ലൂർ-പൊന്നംപേട്ട് വഴി പോകണം.
കുട്ട-ശ്രീമംഗല-പൊന്നമ്പേട്ട്-ഗോണിക്കൊപ്പ-മൈസൂരു ഭാഗത്തേക്കുള്ള വാഹനങ്ങൾ കുട്ട-ശ്രീമംഗല, പൊന്നമ്പേട്ട, നല്ലൂർ, പൊന്നപ്പസന്തെ, കോണനക്കാട്ടെ, തിത്തിമത്തി വഴി പോകണം. വീരാജ്‌പേട്ടയിൽ നിന്ന് ഗോണിക്കൊപ്പ വഴി ബളാലേക്ക് പോകുന്ന വാഹനങ്ങൾ വീരാജ്‌പേട്ട- ഹാത്തൂർ-കുണ്ട- പൊന്നംപേട്ട വഴിയും കടന്നുപോകണം.
വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള മണ്ഡപങ്ങളുടെയും കരഗങ്ങളുടെയും ഘോഷയാത്ര ഉൾപ്പെടുന്ന ആഘോഷങ്ങളിൽ ഏകദേശം 1.2 ലക്ഷം പേർ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനും പൊതു ക്രമസമാധാനം നിലനിർത്തുന്നതിനുമാണ് ഗതാഗത ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തിയത്.
SUMMARY: Dussehra celebrations: Traffic control in Madikeri and Gonikopa
ഛത്തീസ്ഗഡ്: ബിജാപൂർ ജില്ലയിൽ 103 മാവോയിസ്റ്റുകൾ സുരക്ഷാ സേനകൾക്ക് മുന്നിൽ കീഴടങ്ങി. കീഴടങ്ങിയ മാവോയിസ്റ്റുകളിൽ 49 പേർ തലയ്ക്ക് ഒരു…
കൊച്ചി: പിറവത്ത് മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളിൽ ഒരാൾ മുങ്ങിമരിച്ചു. കാണാതായ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. ചോറ്റാനിക്കര എരുവേലി സ്വദേശി ആൽബിൻ…
ബെംഗളൂരു: കർണാടക സർക്കാരിന്റെ ഈ വർഷത്തെ മഹാത്മാഗാന്ധി സേവാപുരസ്കാരം പ്രശസ്ത ചരിത്രകാരനും പരിസ്ഥിതിപ്രവർത്തകനും എഴുത്തുകാരനുമായ രാമചന്ദ്രഗുഹയ്ക്ക്. ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ചാണ് പുരസ്കാരം…
ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ഈ മാസം അവസാനത്തോടെ പുനരാരംഭിക്കാന്‍ ധാരണ. അഞ്ചു വര്‍ഷത്തോളമായി നിര്‍ത്തിവെച്ചിരുന്ന…
ബെംഗളൂരു: കേരളസര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് മുഖേന നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറില്‍ അംഗത്വമെടുക്കുന്നതിന് മുന്നോടിയായി നോർക്ക…
ഭോപ്പാൽ: മധ്യപ്രദേശ് സംസ്ഥാനത്തെ ഖണ്ഡ്‌വ ജില്ലയിൽ ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 8 കുട്ടികൾ ഉൾപ്പെടെ 13 പേർ മരിച്ചു.…