LATEST NEWS

ദസറ ചടങ്ങുകള്‍; മൈസൂരുവില്‍ വാഹന ഗതാഗത നിയന്ത്രണം

ബെംഗളൂരു: ദസറ ആഘോഷങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ മൈസൂരു നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പോലീസ്. തിങ്കളാഴ്ച മുതൽ ഒക്ടോബർ രണ്ട് വരെ കൊട്ടാര പരിസരത്തും പ്രധാന റോഡുകളിലും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അർധരാത്രി വരെയാണ് മൈസൂരു സിറ്റി പോലീസ് വൺവേ ഗതാഗതനിയമം ഏർപ്പെടുത്തിയത്. നഗരത്തിലെത്തുന്ന എല്ലാ ബസുകൾക്ക് ബദൽ റൂട്ടും വൺവേ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

നോർത്ത് ഗേറ്റ് -ഓൾഡ് സ്റ്റാച്യു സർക്കിൾ, ചാമരാജേന്ദ്ര വോഡയാർ സർക്കിൾ, കൃഷ്ണ രാജ സർക്കിൾ, ന്യൂ സയ്യാജി റാവു റോഡ്, രാച്ചയ്യ സർക്കിൾ, ബസവേശ്വര സർക്കിൾ, ഗൺ ഹൗസ് ജങ്ഷൻ, ബിഎൻ റോഡ്, ഹാർഡിങ് സർക്കിൾ, ആൽബർട്ട് വിക്ടർ റോഡ് മുതല്‍ മൈസൂരു കൊട്ടാരം വരെ വണ്‍വെയാണ്.

കൃഷ്ണരാജ സർക്കിൾ – വിശ്വേശ്വരയ്യ സർക്കിൾ (ആയുർവേദ സർക്കിൾ), ഇർവിൻ റോഡ് – നെഹ്റു സർക്കിൾ – അശോക റോഡ്, ചാമരാജ വോഡയാർ സർക്കിൾ മുതല്‍ കെആർ സർക്കിളിള്‍ വരെ ഈ ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷം വൺവേ ഗതാഗതം മാത്രമാണ്

ഗാന്ധി സ്ക്വയറിൽനിന്ന് സയ്യാജിറാവു റോഡ് വരെയുള്ള ഓൾഡ് ബാങ്ക് റോഡിൽ കിഴക്ക്നിന്ന് പടിഞ്ഞാറോട്ട് ഒരു വശത്തേക്ക് മാത്രമേ ഗതാഗതം അനുവദിക്കു. അശോക റോഡിൽ ദാവൂദ് ഖാൻ റോഡ് ജങ്ഷനിൽനിന്ന് നെഹ്റു സർക്കിളിലേക്ക് വടക്ക്നിന്ന് തെക്കോട്ട് മാത്രമാണ് വാഹനങ്ങള്‍ക്ക് അനുമതി.
SUMMARY: Dussehra Ceremonies; Traffic control in Mysore

NEWS DESK

Recent Posts

മലയാളീ പ്രീമിയർ ലീഗിന് തുടക്കമായി

ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…

6 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുൻ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജു അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…

7 hours ago

തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ സ്ത്രീ മരിച്ചു

കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്​ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്​.…

7 hours ago

കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം ഞായറാഴ്ച

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…

8 hours ago

ജെഎൻയു തിരഞ്ഞെടുപ്പ്; മുഴുവൻ സീറ്റുകളിലും ഇടതു സഖ്യത്തിന് ജയം

ന്യൂഡൽ‌​ഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്‌…

8 hours ago

ബിഹാറില്‍ ഒന്നാംഘട്ട വിധിയെഴുത്ത് പൂര്‍ത്തിയായി; പോളിങ് 60.28%

പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…

8 hours ago