ബെംഗളൂരു : ദസറ അവധിയോടനുബന്ധിച്ചു യാത്രാത്തിരക്ക് പരിഗണിച്ച് കേരളത്തിലേക്കുൾപ്പെടെ 2660 സ്പെഷ്യല്‍ ബസ് സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി. ഒക്ടോബർ 9 മുതൽ 14 വരെയാണ് സർവീസ് നടത്തുക.
ഹൈദരാബാദ്, ചെന്നൈ, ഊട്ടി, സേലം, തിരുച്ചിറപ്പള്ളി, പുതുക്കോട്ടെ, മധുര, പനാജി, ശിർദി, പുണെ, എറണാകുളം, പാലക്കാട്, എന്നിവിടങ്ങളിലേക്ക് സ്പെഷ്യല്‍ സര്‍വീസുകളുണ്ടാകും ധർമസ്ഥല, ശൃംഗേരി, ഹൊരനാട്, ശിവമോഗ, മടിക്കേരി, മംഗളൂരു, ദാവനഗരെ, ഗോകർണ, കൊല്ലൂർ, ധാർവാഡ്, ബെലഗാവി, വിജയപുര, കാർവാർ, ബല്ലാരി, ഹൊസപേട്ട്, കലബുറഗി എന്നി സംസ്ഥാനത്തിനകത്തെ വിവിധ സ്ഥലങ്ങളിലേക്കും സർവീസുകളുണ്ടാകും. ബെംഗളൂരു കെംപെഗൗഡ ബസ് സ്റ്റേഷൻ, ശാന്തിനഗർ ബി.എം.ടി.സി. ബസ് സ്റ്റേഷൻ, മൈസൂരു റോഡ് ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്നാണ് ബസുകള്‍ പുറപ്പെടുക.
ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് മൈസൂരുവിലേക്ക് നേരിട്ടുള്ള ഫ്ലൈ ബസ് സർവീസുമുണ്ടാകും.
<br>
TAGS : DASARA | KSRTC, | SPECIAL BUS
SUMMARY : Dasara Holiday: Karnataka RTC 2660 special services announced
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…