ഈസ്റ്റർ, വേനലവധി: ബെംഗളൂരുവില്‍ നിന്ന് കണ്ണൂര്‍ വഴി മംഗളൂരുവിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു : ഈസ്റ്റർ, മധ്യവേനലവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലൂടെ മംഗളൂരുവിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. 17-ന് എസ്എംവിടി ബെംഗളൂരുവിൽ നിന്നും മംഗളൂരു ജങ്ഷനിലെക്കും 20 ന് മംഗളൂരു ജങ്ഷനില്‍ നിന്ന് എസ്എംവിടി ബെംഗളൂരുവിലേക്കുമാണ് സര്‍വീസ് നടത്തുക.

എസ്എംവിടി ബെംഗളൂരു-മംഗളൂരു ജങ്ഷൻ എക്സ്‌പ്രസ് (06579) പെസഹാ വ്യാഴാഴ്ച രാത്രി 11.55-ന് പുറപ്പെട്ട് വെള്ളിയാഴ്ച വൈകീട്ട് നാലിന് മംഗളൂരുവിലെത്തും. തിരിച്ച് 20 ന് ഞായറാഴ്ച ഉച്ചയ്ക്ക് 2.10-ന് പുറപ്പെട്ട് (മംഗളൂരു ജങ്ഷൻ-എസ്എംവിടി ബെംഗളൂരു എക്സ്‌പ്രസ് -06580) തിങ്കളാഴ്ച രാവിലെ 7.30-ന് ബെംഗളൂരുവിലെത്തും. കൃഷ്ണരാജപുരം, ബംഗാരപ്പേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂർ, പോഡനൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസറഗോഡ്‌ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍. റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്.

<br>
TAGS : SPECIAL TRAIN
SUMMARY : Easter, Summer: Special train from Bengaluru to Mangalore via Kannur

Savre Digital

Recent Posts

‘നല്ല പിതാവിനുണ്ടായ ഒരാളും എന്നെ മോശം പറയില്ല, കളിക്കുമ്പോൾ നോക്കി കളിക്കണം’; സ്നേഹയ്ക്കെതിരെ വീണ്ടും സത്യഭാമ

കൊച്ചി: നടി സ്നേഹ ശ്രീകുമാറിനെ അധിക്ഷേപിച്ചും ബോഡി ഷെയിമിങ് നടത്തിയും കലാമണ്ഡലം സത്യഭാമ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്…

1 minute ago

17കാരിയായ ഷൂട്ടിങ് താരത്തെ ലൈംഗികമായി പീഡിപ്പിച്ചു; ദേശീയ ഷൂട്ടിങ് പരിശീലകനെതിരെ പോക്‌സോ കേസ്

ഡല്‍ഹി: 17 വയസ്സുള്ള ഷൂട്ടിങ് താരമായ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ദേശീയ ഷൂട്ടിങ് പരിശീലകന്‍ അങ്കുഷ് ഭരദ്വാജിനെതിരെ ഹരിയാന…

32 minutes ago

സ്വര്‍ണവിലിയില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 1,10,400 രൂപയിലെത്തി. ഗ്രാമിന് 27 രൂപ കുറഞ്ഞ്…

1 hour ago

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിന വീണ്ടും സമരത്തിലേക്ക്

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിനിറങ്ങുന്നു. ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില്‍ ഈ മാസം…

2 hours ago

റഷ്യൻ എണ്ണ ടാങ്കർ യു.എസ് റാഞ്ചി

വാഷിങ്ടണ്‍: റഷ്യന്‍ പതാക വഹിക്കുന്ന ‘മാരിനേര’ എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക. ഉപരോധം ലംഘിച്ച് വെനസ്വേലയില്‍ നിന്ന് എണ്ണക്കടത്ത് നടത്തുന്നതായി…

3 hours ago

സർഗ്ഗധാര കഥയരങ്ങ് 25ന്

ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന കഥയരങ്ങ് ജനുവരി 25ന് 3 മണിക്ക് ദാസറഹള്ളി പൈപ്പ് ലൈൻ റോഡിലെ കേരളസമാജം…

3 hours ago