ന്യൂഡൽഹി: മഹാരാഷ്ട്രയിലും ജാർഖണ്ഡിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിയും കോൺഗ്രസും പരസ്പരം നൽകിയ പരാതികളിൽ വിശദീകരണം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ. വിഷയത്തിൽ കമ്മീഷൻ ഇരുപാർട്ടികൾക്കും നോട്ടീസ് നൽകി.
ബിജെപി അധ്യക്ഷൻ ജെപി നദ്ദയ്ക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും അയച്ച നോട്ടീസിൽ എതിർകക്ഷിയുടെ പരാതികളോട് കമ്മീഷൻ പ്രതികരണം തേടിയിട്ടുണ്ട്.
ജാർഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകൾക്കും ഉപതിരഞ്ഞെടുപ്പുകൾക്കും വേണ്ടിയുള്ള പ്രചാരണത്തിനിടെ കോൺഗ്രസിൻ്റെ താരപ്രചാരകർ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് നവംബർ 11ന് ബിജെപി നൽകിയ പരാതി തിരഞ്ഞെടുപ്പ് സമിതി ഖാർഗെയ്ക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
സമാനമായി നദ്ദയ്ക്ക് അയച്ച കത്തിൽ, തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപിയുടെ താരപ്രചാരകർ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് നവംബർ 13 ന് കോൺഗ്രസ് നൽകിയ രണ്ട് പരാതികളും തിരഞ്ഞെടുപ്പ് കമ്മീഷൻ ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കകം ഔദ്യോഗിക പ്രതികരണം അറിയിക്കാൻ ഇരു പാർട്ടി മേധാവികളോടും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
TAGS: NATIONAL | ELECTION COMMISION OF INDIA
SUMMARY: ECI sents notice to congress, bjp on code of conduct violation
ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബെംഗളൂരിലെ വസതിയില്‍…
അമരാവതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിയില്‍ ബോംബ് ഭീഷണി. തിരുപ്പതി നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ബോംബ് സ്ഫോടനം നടക്കും എന്നാണ് ഭീഷണി സന്ദേശം…
ആലപ്പുഴ: ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിന് ചങ്ങനാശേരിയില്‍ സ്‌റ്റോപ്പ് അനുവദിച്ചു. കണ്ണൂര്‍ - തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചതെന്ന് എംപി…
കാസറഗോഡ്: പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കുടക് സ്വദേശിയായ പിതാവ് അറസ്റ്റില്‍. പെണ്‍കുട്ടിക്ക് നടുവേദന അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ…
കോഴിക്കോട്: മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്ത കോഴിക്കോട് സ്വദേശിനി കെ. അജിതയുടെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും.…
ബെംഗളൂരു: റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിക്കുന്ന ചിത്രമാണ് 'കാന്താര ചാപ്റ്റര്‍ 1'. ഇന്നലെയാണ് ചിത്രം…