ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെയും സഹോദരനും മുൻ എം.പിയുമായ ഡി.കെ സുരേഷിന്‍റെയും സഹോദരി ചമഞ്ഞ് വ്യാപക തട്ടിപ്പ് നടത്തിയ യുവതിയെ ഇ.ഡി. അറസ്റ്റു ചെയ്തു. എ. ഐശ്വര്യ ഗൗഡ (33) ആണ് അറസ്റ്റിലായത്.
ഐശ്വര്യ ഗൗഡയ്ക്കും ഭർത്താവ് ഹരീഷ് കെ.എന്നിനും മറ്റുള്ളവർക്കുമെതിരെ ഐപിസി/ബി.എൻ.എസിലെ വിവിധ വകുപ്പുകൾ പ്രകാരം കർണാടകയിലെ വിവിധ പോലീസ് സ്റ്റേഷനുകൾ രജിസ്റ്റർ ചെയ്ത ഒന്നിലധികം എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. ഐശ്വര്യയുടെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ കണക്കിൽപെടാത്ത 2.25 കോടി രൂപ കണ്ടെടുത്തു.
ഉയർന്ന റിട്ടേണുകൾ വാഗ്ദാനം ചെയ്താണ് പണവും സ്വർണവുമടക്കംം തട്ടിയത്. വാഗ്ദാനം ചെയ്ത റിട്ടേണുകളൊന്നും നൽകിയില്ലെന്നും റീഫണ്ട് ആവശ്യപ്പെട്ടപ്പോൾ ഇരകളെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. രാഷ്ട്രീയ ബന്ധം പറഞ്ഞ് ഇരകളെ ഐശ്വര്യ ഭീഷണിപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്. പ്രത്യേക കോടതിയിൽ (പിഎംഎൽഎ) ഹാജരാക്കിയ ഐശ്വര്യ ഗൗഡയെ 14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.
<BR>
TAGS : MONEY FRAUD | ENFORCEMENT DIRECTORATE
SUMMARY : ED arrests woman in money laundering case, seizes incriminating materials worth Rs 2.25 cr
തിരുവനന്തപുരം: അമ്പൂരിയില്‍ കെണിയില്‍നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവച്ച് പിടികൂടി. പന്നിക്കുവച്ച കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടിവയ്ക്കുന്നിതിനിടയില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വനംവകുപ്പ്…
ന്യൂഡൽഹി: 2025 ലെ ആദായനികുതി ബില്‍ പിൻവലിച്ച് കേന്ദ്രം. പുതിയ പതിപ്പ് ഓഗസ്റ്റ് 11 ന് പുറത്തിറക്കും. ആറ് പതിറ്റാണ്ട്…
കോഴിക്കോട്: കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസില്‍ പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് ഇതുസംബന്ധിച്ച…
തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കർമ്മപദ്ധതിക്ക് രൂപം…
കൊച്ചി: ബലാത്സം?ഗ കേസില്‍ ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടന് വേണ്ടി പരിശോധന ശക്തമാക്കി പോലീസ്. അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ്…
ആലപ്പുഴ: ആലപ്പുഴയില്‍ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടില്‍ എത്തിയിരുന്നു. തൊട്ടടുത്ത…