ന്യൂഡൽഹി: മൈസൂരു വികസന കോർപറേഷൻ (മുഡ) അഴിമതിക്കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്കെതിരായ ഇഡി സമൻസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് ഇഡി നൽകിയ ഹർജി സുപ്രീംകോടതി തള്ളുകയായിരുന്നു.
ഹൈക്കോടതി വിധിയിൽ പിഴവില്ലെന്നും യുക്തിപരമായ ഉത്തരവാണെന്നും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവർ ഉൾപ്പെട്ട ബെഞ്ച് വിലയിരുത്തി. ഇഡിയെ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഉപയോഗിക്കുന്നതിനെതിരെ കടുത്ത വിമർശനവും കോടതി ഉന്നയിച്ചു. രാഷ്ട്രീയ പോരാട്ടങ്ങൾ തിരഞ്ഞെടുപ്പിലൂടെ നടക്കട്ടെയെന്നും കോടതി വ്യക്തമാക്കി.
മുഡയുടെ ലേഔട്ട് വികസന പദ്ധതിയുടെ ഭാഗമായി സിദ്ധരാമയ്യയുടെ ഭാര്യയുടെ ഭൂമി ഏറ്റെടുത്തതിൽ ക്രമക്കേടുണ്ടെന്ന കേസാണിത്. സിദ്ധരാമയ്യ ഒന്നാം പ്രതിയായ കേസിൽ പാർവതി രണ്ടാം പ്രതീയാണ്.
SUMMARY: Supreme Court rejects ED’s plea against Siddaramaiah’s wife in MUDA case.
തിരുവനന്തപുരം: ലോകത്തിനും രാജ്യത്തിനും വീണ്ടും മാതൃകയായി കേരളം. രാജ്യത്തെ ശിശുമരണ നിരക്ക് ഏറ്റവും കുറവ് കേരളത്തിലാണെന്നാണ് പുതിയ റിപ്പോർട്ട്. കേരളത്തിലെ ശിശു…
ബെംഗളൂരു: കേരളസമാജം വൈറ്റ് ഫീൽഡ് സോണിന്റെ നേതൃത്വത്തിൽ പുലിക്കളി, ചെണ്ടമേള, മാവേലി എന്നിവയുടെ മ്പടിയോടെ തിരുവോണനാളിൽ ഗൃഹാങ്കണ പൂക്കള മത്സരം…
തിരുവനന്തപുരം: കുന്നംകുളം പോലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന് മർദനമേറ്റ സംഭവത്തിൽ, നാലു പോലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെന്‍ഷന്‍. റേഞ്ച് ഡിഐജി…
കോഴിക്കോട്: വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് ആളുകള്‍ ഇരച്ചു കയറി അപകടം. പ്രഖ്യാപിച്ച ഓഫർ വിലയ്ക്ക് ഷർട്ട് എടുക്കാൻ എത്തിയവർ ആണ്…
കൊല്ലം: മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രത്തില്‍ പൂക്കളമിടുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തില്‍ ആർ എസ് എസ് അനുഭാവികളും പ്രവർത്തകരുമായ 27 പേർക്കെതിരെ ശാസ്താംകോട്ട…
അഹമ്മദാബാദ്: ഗുജറാത്ത് പാവ്ഗഢിലെ പ്രശസ്തമായ ശക്തിപീഢത്തില്‍ റോപ് വേ തകർന്ന് ആറ് പേർ മരിച്ചു. രണ്ട് ലിഫ്റ്റ്മാൻമാർ, രണ്ട് തൊഴിലാളികൾ,…