Categories: KARNATAKATOP NEWS

മുഡ; ലോകായുക്ത റിപ്പോർട്ടിനെതിരെ സ്പെഷ്യൽ കോടതിയെ സമീപിച്ച് ഇഡി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസിൽ ലോകായുക്ത റിപ്പോർട്ടിനെതിരെ ജനപ്രതിനിധികൾക്കായുള്ള സ്പെഷ്യൽ കോടതിയെ സമീപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ കണ്ടെത്തലുകൾ ഒന്നും ലോകായുക്ത പോലീസ് കണക്കിലെടുത്തിട്ടില്ലെന്ന് ഇഡി കോടതിയിൽ വാദിച്ചു. ലോകായുക്ത റിപ്പോർട്ടിൽ ചേർക്കാതിരുന്ന 27 രേഖകൾ സമർപ്പിക്കാൻ ഇഡി അനുമതി തേടിയിട്ടുണ്ട്.

ലോകായുക്ത സമർപ്പിച്ച റിപ്പോർട്ട്‌ തള്ളണമെന്നും ഇഡി കോടതിയിൽ ആവശ്യപ്പെട്ടു.

സിദ്ധരാമയ്യയും കുടുംബവും നടത്തിയ അഴിമതിയിൽ തെളിവുകൾ സഹിതം കണ്ടെത്തിയിരുന്നെന്ന് എട്ട് പേജുള്ള ​ഹർജിയിൽ ഇഡി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ലോകായുക്തയുടെ നി​ഗമനങ്ങൾ തെറ്റാണെന്നും തങ്ങളുടെ അന്വേഷണത്തിൽ അഴിമതി നടന്നതായി വ്യക്തമായി തെളിഞ്ഞിട്ടുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് മുഡ അഴിമതി കേസിൽ ലോകായുക്ത അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ ആവശ്യമായ തെളിവുകൾ ഇല്ലെന്നാണ് റിപ്പോർട്ടിൽ പറഞ്ഞത്. സിദ്ധരാമയ്യയെയും ഭാര്യ പാർവതിയെയും കുറ്റവിമുക്തരാക്കുന്നത് ആയിരുന്നു ലോകായുക്തയുടെ റിപ്പോർട്ട്. ഇതിനെതിരെയാണ് ഇഡി രം​ഗത്തുവന്നത്.

വ്യാജരേഖയുണ്ടാക്കി ഭൂമി സ്വന്തമാക്കിയെന്ന സാമൂഹിക പ്രവർത്തകൻ സ്നേഹമയി കൃഷ്ണയുടെ പരാതിയിൽ ജനപ്രതിനിധികൾക്കുള്ള പ്രത്യേക കോടതിയുടെ നിർദേശ പ്രകാരമാണ് ലോകായുക്ത എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ലോകായുക്തയുടെ അന്വേഷണത്തിന് പിന്നാലെ ഇഡിയും മുഖ്യമന്ത്രിയും ഭാര്യയുമുൾപ്പെടെ നാല് പേർക്കതിരെ കേസെടുത്തിരുന്നു.

TAGS: MUDA SCAM | KARNATAKA
SUMMARY: ED challenges Lokayukta’s B report in special court, says details shared not included

Savre Digital

Recent Posts

ഷാൻ വധക്കേസ്; ആര്‍എസ്‌എസുകാരായ നാല് പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി

ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…

34 minutes ago

കോഴിക്കോട് ഗോകുലം മാളില്‍ തീപിടിത്തം

കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…

1 hour ago

വയനാട് പുനരധിവാസത്തിന് കേരള മുസ്‌ലിം ജമാഅത്തിൻ്റെ പിന്തുണ; രണ്ട് കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…

1 hour ago

കുന്ദലഹള്ളി കേരളസമാജം പ്രഭാഷണം സംഘടിപ്പിച്ചു

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന്‍ വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ…

1 hour ago

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 28 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…

2 hours ago

കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം

ബെംഗളൂരു: കര്‍ണാടക മലയാളി കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ദിരാനഗര്‍ ഇസിഎയില്‍ നടന്നു. കോണ്‍ഗ്രസ് നേതാക്കളായ സി വി പത്മരാജന്‍,…

2 hours ago