ബെംഗളൂരു: കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെൻ്റ് ബോർഡ് (കെഐഎഡിബി) ഓഫിസുകളിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. കെഐഎഡിബിയുടെ ബെംഗളൂരുവിലെയും ധാർവാഡിലെയും ഓഫീസുകളിലാണ് വെള്ളിയാഴ്ച ഇഡി റെയ്ഡ് നടത്തിയത്.
സെൻട്രൽ ബെംഗളൂരുവിലെ ഖനിജ ഭവനിലെയും ധാർവാഡിലെയും കെഐഎഡിബിയുടെ ഓഫീസുകളിൽ ഒരേസമയം നടത്തിയ റെയ്‌ഡുകളിൽ നിന്ന് നിർണായക രേഖകൾ പിടിച്ചെടുത്തതായി ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. ഭൂമി ഏറ്റെടുക്കലും നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കൃത്രിമം നടന്നതായി പരാതികൾ ലഭിച്ചതോടെയാണ് നടപടി.
ഹുബ്ബള്ളി-ധാർവാഡ് മേഖലയിലെ പല സ്ഥലങ്ങളിലും, ഗമനഗട്ടി ഗ്രാമത്തിലുമാണ് ഭൂമി ഏറ്റെടുക്കലിൽ കൃത്രിമം നടന്നത്. ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നൽകുന്നതിന് വ്യാജരേഖകൾ ഉണ്ടാക്കിയെന്ന ആരോപണവും ഉയർന്നിരുന്നു. കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതായാണ് പരാതി.
TAGS: KARNATAKA | ED | RAID
SUMMARY: ED raids on KIADB offices in Bengaluru and Dharwad
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…