ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസിൽ മുൻ കമ്മീഷണർമാരെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസുമായി ബന്ധപ്പെട്ട് മുഡ മുൻ കമ്മീഷണർമാരായ ഡി. ബി. നടേഷ്, ജി. ടി. ദിനേശ് കുമാർ എന്നിവരെയാണ് ഇഡി ചോദ്യം ചെയ്തത്. മുഡ കേസിൽ തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിലെയും മൈസൂരുവിലെയും ഒമ്പത് സ്ഥലങ്ങൾ ഇഡി റെയ്ഡ് ചെയ്തിരുന്നു.
റെയ്ഡിനിടെ നിർണായക രേഖകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. തുടർന്നാണ് മുൻ കമ്മീഷണർമാരെ ഇഡി ചോദ്യം ചെയ്തത്. മുഖ്യമന്ത്രിയുടെ അടുത്ത സഹായി രാകേഷ് പാപ്പണ്ണ, മഞ്ജുനാഥ് എന്ന ബിൽഡർ എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നിരുന്നു.
അടുത്തിടെ കേസുമായി ബന്ധപ്പെട്ട് എട്ട് മുഡ ഉദ്യോഗസ്ഥരെ ഇഡി ചോദ്യം ചെയ്തിരുന്നു. നേരത്തെ ഒക്ടോബർ 18ന് മൈസൂരുവിലെ മുഡ ഓഫീസിലും മറ്റ് ചില സ്ഥലങ്ങളിലും ഏജൻസി പരിശോധന നടത്തിയിരുന്നു. കേസിലെ നാലാം പ്രതി ഭൂവുടമ ജെ.ദേവരാജുവിൻ്റെ വീട്ടിലും സംഘം പരിശോധന നടത്തിയിരുന്നു.
TAGS: KARNATAKA | MUDA SCAM
SUMMARY: ED questions former MUDA commissioners
അങ്കാറ: ജോർജിയയിൽ അസർബൈജാൻ അതിർത്തിക്ക് സമീപം തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നുവീണ് അപകടം. വിമാനത്തിൽ ജീവനക്കാരടക്കം 20 സൈനികർ…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും മദ്യവും ഉപയോഗിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ…
ബെംഗളൂരു: ഡല്ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി യാത്രക്കാര് നേരത്തേ എത്തിച്ചേരണമെന്ന് നിര്ദേശം. വിമാന സംബന്ധമായ…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുന്നേറ്റം. പീപ്പിൾസ് പൾസിന്റെ എക്സിറ്റ് പോളിൽ 133 -159…
ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില് നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്) നേരിട്ടുള്ള സ്പെഷ്യല് ബസ് സര്വീസ് ആരംഭിച്ച് കര്ണാടക ആര്ടിസി. ഐരാവത് എസി…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ് വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…