ബെംഗളൂരു: ബിബിഎംപി എഞ്ചിനീയർമാരുടെ ഓഫിസുകളിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. കുഴൽക്കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ നടന്നതായി മുൻ കോർപ്പറേറ്റർ എൻ.ആർ. രമേശിൻ്റെ പരാതിയെ തുടർന്നാണ് ഇഡി നടപടി.
ഏഴോളം ഇഡി ഉദ്യോഗസ്ഥർ രാവിലെ 11 മണിയോടെ ബിബിഎംപി ഹെഡ് ഓഫീസിൽ പ്രവേശിച്ച് നിരവധി ഫയലുകൾ പരിശോധിച്ചു. നിരവധി നിർണായക രേഖകൾ ഇഡി ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ബിബിഎംപി ഉദ്യോഗസ്ഥർക്കെതിരെ ഒന്നിലധികം പരാതികൾ ലഭിച്ചിരുന്നതായി ഇഡി വൃത്തങ്ങൾ പറഞ്ഞു.
2016നും 2019നും ഇടയിൽ നഗരത്തിലെ അഞ്ച് സോണുകളിൽ കുഴൽക്കിണറുകൾ കുഴിക്കുന്നതിനും ആർഒ പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിനുമായി ബിബിഎംപി 969 കോടി രൂപ ചെലവഴിച്ചിരുന്നു. എന്നാൽ എസ്റ്റിമേറ്റ് ചെയ്‌തതിൻ്റെ 25 ശതമാനം പ്രവൃത്തി പോലും കാണാനില്ലെന്ന് രമേശ് പരാതിയിൽ ആരോപിച്ചു.
TAGS: BENGALURU | BBMP
SUMMARY: ED raids at Bbmp engineers offices
തൃശൂർ: മംഗലം ഡാമില്‍ ആലിങ്കല്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു. തൃശൂർ കാളത്തോട് ചക്കാലത്തറ അക്മല്‍(17)…
ബെംഗളൂരു: ബാബുസാഹിബ് പാളയ സെന്റ് ജോസഫ് ഇടവക സിൽവർ ജൂബിലിയൊടനുബന്ധിച്ച് നടത്തിയ മ്പൂർണ്ണ ബൈബിൾ പകർത്തിയെഴുത്ത് ലോക റെക്കോർഡ് നേടി.…
തിരുവനന്തപുരം: നഗരസഭയിലെ കരുമം മേഖലയില്‍ നിന്നും 14 വയസ്സുകാരിയെ കാണാതായതായി പരാതി. കരുമം സ്വദേശിനിയായ ലക്ഷ്മിയെയാണ് കാണാതായത്. പെണ്‍കുട്ടിയെ കാണാതായതിനെ…
ഡല്‍ഹി: കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫീസില്‍ ഹാജരാകും. രാവിലെ 11…
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ മൂന്നാമത്തെ ലൈംഗിക പീഡനപരാതിയില്‍ പ്രതികരിച്ച് നടി റിനി ആൻ ജോർജ്. കേസ് രാഷ്ട്രീയപ്രേരിതമല്ലെന്നും ഇനിയും…
പത്തനംതിട്ട: അടൂരില്‍ വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനല്‍ പാളി ദേഹത്തേയ്ക്ക് വീണ് ഏഴ് വയസുകാരൻ മരിച്ചു. അടൂർ ഏഴംകുളം അറുകാലിക്കല്‍…