ബെംഗളൂരു: അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് മുൻ മന്ത്രി വിനയ് കുൽക്കർണിയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്‌ഡ്. വ്യാഴാഴ്ച രാത്രി ആരംഭിച്ച റെയ്ഡ് വെള്ളിയാഴ്ച ഉച്ചയോടെയാണ് അവസാനിപ്പിച്ചത്. പരിശോധനയിൽ ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട നിരവധി പിടിച്ചെടുത്തു. രണ്ട് വർഷത്തിനിടെ ഏകദേശം 70 കോടി രൂപയുടെ ഇടപാട് വിനയ് നടത്തിയതായി ഇഡി കണ്ടെത്തിയിരുന്നു.
നാല് കാറുകളിലായി 12 ഉദ്യോഗസ്ഥർ അടങ്ങുന്ന ഇ.ഡി. സംഘമാണ് റെയ്‌ഡ് നടത്തിയത്. ബെംഗളൂരുവിൽ നിരവധി ഉന്നതരിൽ നിന്ന് പണം തട്ടിയെടുത്ത ഐശ്വര്യ ഗൗഡയെന്ന സ്ത്രീയുമായി വിനയ്ക്ക് അടുപ്പമുള്ളതായും ഇഡിക്ക് സൂചന ലഭിച്ചിരുന്നു. ഇരുവരും തമ്മിൽ പണമിടപാട് നടന്നതായും ഇഡിക്ക് തെളിവുകൾ ലഭിച്ചിട്ടുണ്ട്. അതേസമയം മാണ്ഡ്യ ശ്രീരംഗപട്ടണ താലൂക്കിലെ കിരുഗവലുവിലുള്ള ഐശ്വര്യ ഗൗഡയുടെ വീട്ടിലും ഇഡി റെയ്‌ഡ് നടത്തി. വീട്ടിൽ നിന്ന് ചില രേഖകൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഇവരുടെ അക്കൗണ്ടിൽ വൻ ഇടപാടുകൾ നടന്നതായി ഇഡി വൃത്തങ്ങൾ അറിയിച്ചു.
TAGS: BENGALURU | RAID
SUMMARY: ED raids residences of former minister Vinay Kulkarni
ബെംഗളൂരു: രാജ്യത്തേക്ക് അനധികൃതമായി കുടിയേറ്റം നടത്തിയ 10 ബംഗ്ലാദേശി പൗരന്മാർക്ക് രണ്ട് വർഷം തടവും 10,000 രൂപ വീതം പിഴയും…
ബെംഗളൂരു: മാണ്ഡ്യയില്‍ ബൈക്ക് യാത്രക്കാരനായ യുവാവിന് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പരുക്കേറ്റു. കെ.ആർ പേട്ട് കട്ടർഘട്ടയില് ചൊവ്വാഴ്ച രാത്രി 8.30ഓടെയാണ് സംഭവം.…
കൊച്ചി: കേരളത്തിൽ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. 95,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ…
തൃശൂർ: പോളിംഗ് ബൂത്തിലുണ്ടായ തേനീച്ച ആക്രമണത്തിൽ എട്ടുപേർക്ക് പരുക്ക്. തൃശൂർ വലക്കാവ് സ്കൂളിലെ പോളിംഗ് ബൂത്തിലാണ് വ്യാഴാഴ്ച രാവിലെ തേനീച്ച…
പാലക്കാട്: കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ആക്രമണം. പാലക്കാട് കല്ലേക്കാടാണ് സംഭവം. പാലക്കാട് ഡിസിസി സെക്രട്ടറി നന്ദബാലന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയാണ്…
ബെംഗളൂരു: വിദ്വേഷ പ്രസംഗങ്ങളും പ്രസ്താവനകളും തടയുന്നതിനുള്ള കർണാടക വിദ്വേഷ പ്രസംഗ, വിദ്വേഷ കുറ്റകൃത്യ നിരോധന ബിൽ -2025 കർണാടക നിയമസഭയിൽവെച്ചു.…