ബെംഗളൂരു: സംസ്ഥാന ആഭ്യന്തര മന്ത്രി ജി പരമേശ്വരയുടെ കുടുംബ ട്രസ്റ്റിന് കീഴിലെ വിവിധ കോളേജുകളില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബുധനാഴ്ച റെയ്ഡ് നടത്തി. തുമക്കുരുവിലെ ശ്രീ സിദ്ധാർത്ഥ മെഡിക്കൽ കോളേജ്, സിദ്ധാർത്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, നെലമംഗലയിലെ സിദ്ധാർത്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
സ്ഥാപനങ്ങൾക്ക് ലഭിച്ച ഫണ്ടിലെ ക്രമക്കേടുകളുടെ പേരിലാണ് പരിശോധന എന്ന് എന്നാണ് സൂചന. കന്നഡ ചലച്ചിത്ര നടൻ രന്യ റാവു ഉള്‍പ്പെട്ട സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നും അഭ്യൂഹങ്ങള്‍ ഉണ്ട്.
അതേസമയം ഇഡി പരിശോധനയ്ക്കെതിരെ കോൺഗ്രസ് രംഗത്ത്എത്തി രാഷ്ട്രീയ പകപോക്കിലിന്റെ ഭാഗമായാണ് ഈ ഡി റെയ്ഡ് എന്ന് കോൺഗ്രസ് ആരോപിച്ചു കോൺഗ്രസിലെ പ്രമുഖ ദളിത് മുഖം ആയതിനാലാണ് പരമേശ്വരയ്യ ലക്ഷ്യം വെയ്ക്കുന്നതെന്നും പരമേശ്വര ഒരുതരത്തിലുള്ള ക്രമക്കേടുകളും നടത്തില്ലെന്ന് ഉറപ്പുണ്ടെന്നും ഉപമുഖ്യമന്ത്രി ശിവകുമാർ പറഞ്ഞു. ഇത് രാഷ്ട്രീയ പകപോക്കലല്ലാതെ മറ്റൊന്നുമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് സലീം അഹമ്മദ് പറഞ്ഞു, തിരഞ്ഞെടുപ്പിന് മുമ്പ് പ്രധാന നേതാക്കളെ തകർക്കാൻ ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
<BR>
TAGS : PARAMESWARA, ED RAID,
SUMMARY : ED raids G Parameshwara’s family trust colleges
തൃശൂർ: തൃശ്ശൂരില്‍ കൃഷിയിടത്തില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റു.…
തിരുവനന്തപുരം: അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തില്‍ സൈബർ ആക്രമണം നേരിടുന്നെന്ന് കാട്ടി പരാതി നല്‍കി കുക്കു പരമേശ്വരൻ.…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്‌തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…
ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…
കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…