KARNATAKA

സതീഷ് കൃഷ്ണ സെയിലിന്റെ വീട്ടില്‍ ഇഡി പരിശോധന; 1.41 കോടി രൂപയും 6.75 കിലോ സ്വർണവും പിടിച്ചെടുത്തു

ബെംഗളൂരു: കോൺഗ്രസ് നേതാവും ഉത്തരകന്നഡ കാർവാറിൽ നിന്നുള്ള എംഎൽഎയുമായ സതീഷ് കൃഷ്ണ സെയിൽ പ്രതിയായ ഇരുമ്പയിര് കയറ്റുമതിക്കേസുമായി ബന്ധപ്പെട്ട് സെയിലിന്റെ വീട്ടിൽ നടത്തിയ നടത്തിയ പരിശോധനയിൽ 1.41 കോടി രൂപയും കുടുംബാംഗങ്ങളുടെ ബാങ്ക് ലോക്കറുകളിൽ നിന്ന് 6.75 കിലോഗ്രാം സ്വർണാഭരണങ്ങളും പിടിച്ചെടുത്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട രേഖകളും ഇ-മെയിലും പരിശോധനയിൽ കണ്ടെത്തിയെന്നും ഇഡി അറിയിച്ചു.  സതീഷ് സെയിലിന്റെ വീട് ഉൾപ്പെടെ കർണാടക, മഹാരാഷ്ട്ര, ഗോവ, ഡൽഹി എന്നിവിടങ്ങളി ലായി 13നും 14നും നടന്ന റെയ്‌ഡുകളിലാണ് ഇവ പിടിച്ചെടുത്തത്.

വനംവകുപ്പ് പിടിച്ചെടുത്ത ഇരുമ്പയിര് ഉത്തരകന്നഡ ജില്ലയിലെ കാർവാറിലെ ബെലെക്കേരി തുറമുഖത്തുനിന്ന് മോഷ്ടിച്ചുകടത്തിയെന്നാണ് സതീഷ് സെയിൽ മാനേജിങ് ഡയറക്ടറായ ശ്രീമല്ലികാർജുൻ ഷിപ്പിങ് പ്രൈവറ്റ് ലിമിറ്റഡ്‌ അടക്കമുള്ള സ്വകാര്യ കമ്പനികളുടെപേരിലുള്ള കേസ്. 2010ലെ ലോകായുക്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള കേസ് സിബിഐയും അന്വേഷിച്ചിരുന്നു. മല്ലികാർജുൻ ഷിപ്പിങ് കമ്പനിക്കു പുറമേ ആശാ പുരമൈൻകെം, ശ്രീലാൽ മഹൽ, സ്വാസ്തിക് സ്റ്റീൽസ്, ഐഎൽസി ഇൻഡസ്ട്രീസ്, ശ്രീ ലക്ഷ്മി വെങ്കടേശ്വര മിനറൽസ് എന്നീ കമ്പനികളാണ് ഇ.ഡി അന്വേഷണം നേരിടുന്നത്.

2010-ൽ രജിസ്റ്റർചെയ്ത കടത്തുമായി ബന്ധപ്പെട്ട ആറ് കേസുകളിൽ എംഎൽഎയ്ക്കും മറ്റ് ആറുപേർക്കും വിചാരണക്കോടതി ഏഴുവർഷം വീതം കഠിനതടവുശിക്ഷ വിധിച്ചെങ്കിലും നവംബർ 14നു കർണാടക ഹൈക്കോടതി ശിക്ഷനടപ്പാക്കുന്നത് സ്റ്റേചെയ്തു. എന്നാൽ, ഈ കേസിന്റെ അടിസ്ഥാനത്തിൽ ഇഡി കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
SUMMARY: ED raids Satish Krishna Sail’s house; Rs 1.41 crore and 6.75 kg gold seized

NEWS DESK

Recent Posts

ഗായിക ആര്യ ദയാൽ വിവാഹിതയായി

കണ്ണൂർ: ഗായികയും സംഗീത സംവിധായകയുമായ ആര്യ ദയാൽ വിവാഹിതയായി. വരൻ അഭിഷേകുമായി തന്റെ വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് പിടിച്ചുകൊണ്ട് ഇരുവരും നിൽക്കുന്ന…

3 hours ago

രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമമരുന്നുകൾ നൽകരുത്: ആരോ​ഗ്യ മന്ത്രാലയം

ന്യൂഡൽഹി: രണ്ടുവയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമമരുന്നുകൾ (കഫ് സിറപ്പുകൾ) നൽകരുതെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിന്റെ നിർദേശം. മരുന്ന്‌ കഴിച്ച്‌ മധ്യപ്രദേശിൽ…

4 hours ago

കെഎന്‍എസ്എസ് ഇന്ദിരാനഗർ കരയോഗം കുടുംബസംഗമം 5 ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ഇന്ദിരാനഗര്‍ കരയോഗം വാര്‍ഷിക കുടുംബസംഗമം 'സ്‌നേഹസംഗമം' ഒക്ടോബര്‍ 5 ന് രാവിലെ 10മണി…

4 hours ago

കോട്ടയത്ത് നിന്ന് കാണാതായ 50 വയസ്സുകാരി ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍

കോട്ടയം: കോട്ടയം കുറവിലങ്ങാടുനിന്ന് കാണാതായ 50 വയസ്സുകാരിയെ ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കുറവിലങ്ങാട് സ്വദേശി ജെസി സാമിന്റെ മൃതദേഹമാണ് ഇടുക്കി…

5 hours ago

രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരണപ്പെടുന്ന നഗരം; ബെംഗളൂരു വീണ്ടും പട്ടികയിൽ ഒന്നാംസ്ഥാനത്ത്

ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് ബെംഗളൂരു. ദേശീയ ക്രൈം…

5 hours ago

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ടി.ജെ.എസ് ജോർജ് അന്തരിച്ചു

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബെംഗളൂരിലെ വസതിയില്‍…

7 hours ago