KARNATAKA

ഡി.കെ. ശിവകുമാറിനും ഡി.കെ. സുരേഷിനും ഇഡി സമൻസ്

ബെംഗളൂരു: കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും സഹോദരനും മുന്‍ എംപിയുമായ ഡി.കെ. സുരേഷിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമന്‍സയച്ചു. വ്യാഴാഴ്ച മൊഴിനല്‍കാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് സമന്‍സ്. സഹോദരി ചമഞ്ഞ് ജ്വല്ലറികളില്‍ നിന്നും യുവതി സ്വര്‍ണാഭരണങ്ങളും 10 കോടി രൂപയും തട്ടിയുടുത്ത കേസില്‍ ചോദ്യം ചെയ്യാനാണ് ഇവര്‍ക്കും സമന്‍സ് അയച്ചത്

സാമ്പത്തിക കുറ്റകൃത്യത്തില്‍പ്പെട്ട ബെംഗളൂരു സ്വദേശിനി ഐശ്വര്യ ഗൗഡയുടെ(33) അറസ്റ്റുമായി ബന്ധപ്പെട്ട കേസിലാണ് സമന്‍സ്. കള്ളപ്പണം വെളുപ്പിക്കല്‍ വകുപ്പുചുമത്തി ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഐശ്വര്യ ഗൗഡയെ ഇഡി അറസ്റ്റുചെയ്തത്. ഒട്ടേറെയാളുകളില്‍നിന്ന് ഉയര്‍ന്ന പലിശ വാഗ്ദാനംചെയ്ത് പണവും സ്വര്‍ണാഭരണങ്ങളും വാങ്ങി തിരിച്ചുനല്‍കാതെ വഞ്ചിച്ചതിന് സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഐശ്വര്യ ഗൗഡയുടെയും ഭര്‍ത്താവ് കെ.എന്‍. ഹരീഷിന്റെയുംപേരില്‍ കേസുണ്ട്.

കേസില്‍പ്പെട്ടപ്പോള്‍ താന്‍ ഡി.കെ. സുരേഷിന്റെ സഹോദരിയാണെന്ന് ഐശ്വര്യ അവകാശപ്പെട്ടത് വാര്‍ത്തയായിരുന്നു. ഇതിനെതിരേ ഡി.കെ. സുരേഷ് പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇഡി നടപടി രാഷ്ട്രീയ പകപോക്കല്‍ ആണെന്നാണ് സര്‍ക്കാര്‍ നിലപാട്.

SUMMARY: ED summons DK Shivakumar and DK Suresh

NEWS DESK

Recent Posts

സ്വർണവിലയില്‍ റെക്കാഡ് വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…

27 minutes ago

സുവർണ മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…

31 minutes ago

പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീട്ടില്‍ കസ്റ്റംസ് പരിശോധന

കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…

1 hour ago

മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു

ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…

2 hours ago

എട്ടുവയസുകാരിയെ പീഡിപ്പിച്ച ബന്ധുവിന് 97 വര്‍ഷം കഠിനതടവ്

മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…

2 hours ago

വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ; പാക് വിമാനങ്ങള്‍ക്ക് ഒക്ടോബര്‍ 24 വരെ പ്രവേശനമില്ല

ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…

3 hours ago