LATEST NEWS

കേരള സ്കൂള്‍ ശാസ്ത്രോത്സവ സംഘാടകസമിതി രൂപീകരണം: രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്

പാലക്കാട്: കേരള സ്കൂള്‍ ശാസ്ത്രോത്സവ സംഘാടകസമിതി രൂപീകരണ യോഗത്തില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കി വിദ്യാഭ്യാസ വകുപ്പ്. നോട്ടീസില്‍ നിന്നും പേര് നീക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നല്‍കുകയായിരുന്നു. യോഗത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലായിരുന്നു അധ്യക്ഷൻ ആകേണ്ടിയിരുന്നത്. ഈ മാസം 25നാണ് സംഘാടക സമിതി രൂപീകരണ യോഗം നടക്കുന്നത്.

മന്ത്രി എം ബി രാജേഷ് ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകൻ. പാലക്കാടാണ് ഈ വർഷത്തെ സ്കൂള്‍ ശാസ്ത്രോത്സവം നടക്കേണ്ടത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കാൻ പറഞ്ഞിട്ടില്ല. അദ്ദേഹത്തിനെതിരായ ആരോപണങ്ങള്‍ വെള്ളചാട്ടംപോലെ വരികയാണ്. വിദ്യാർഥികള്‍ ഉള്‍പ്പെടെ വാർത്ത കണ്ട് ആശങ്കയിലാണ്. രാഹുല്‍ പരിപാടിയില്‍ പങ്കെടുക്കുന്നത് തെറ്റായ സന്ദേശം നല്‍കും- വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു.

പ്രോട്ടോകോള്‍ പ്രകാരം രാഹുലിന് പരിപാടിയില്‍ വരാനും പങ്കെടുക്കാനുമുള്ള അവകാശമുണ്ട്. പക്ഷേ അദ്ദേഹമാണ് തീരുമാനമെടുക്കേണ്ടത്. എന്നാല്‍ പരിപാടി അലങ്കോലപ്പെടുത്താൻ അനുവദിക്കില്ലെന്നും സംഘാടകസമിതി യോഗം അലങ്കോലപ്പെടുത്തേണ്ടതില്ല എന്ന് ആഗ്രഹം ഉണ്ടെങ്കില്‍ അദ്ദേഹം സ്വയം തീരുമാനമെടുക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

SUMMARY: Kerala School Science Festival Organizing Committee Formation: Education Department Removes Rahul Mangkootatil

NEWS BUREAU

Recent Posts

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. റിനി ആന്‍ ജോര്‍ജ് രംഗത്തെത്തിയതോടെയാണ്…

7 minutes ago

ഓണാഘോഷം വാനോളം; എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ഓണ സദ്യ

കൊച്ചി: ഓണത്തോടനുബന്ധിച്ച്‌ കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്നും മംഗലാപുരത്ത് നിന്നും വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് ആകാശത്ത് ഓണ സദ്യ…

30 minutes ago

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെൻഷൻകാ‍ര്‍ക്കും ഒരു ഗഡു ഡിഎ, ഡിആര്‍ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സർവീസ്‌ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. സർവീസ്‌ പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി…

1 hour ago

തനിമ കലാസാഹിത്യവേദി മാഗസിൻ പ്രകാശനവും സംഗീത നിശയും 31 ന്

ബെംഗളൂരു: തനിമ കലാസാഹിത്യവേദി ബെംഗളൂരു ചാപ്റ്റർ പുറത്തിറക്കുന്ന ലിസ്റ്റിക്കിൾ ഓൺലൈൻ മാഗസിൻ 2 പ്രകാശന കർമ്മം ഓഗസ്ത് 31 ഞായറാഴ്ച…

1 hour ago

‘കൂടുതൽ വിശദീകരണത്തിനില്ല’; അവസാന നിമിഷം വാർത്താ സമ്മേളനം റദ്ദാക്കി രാഹുൽ മാങ്കൂട്ടത്തിൽ

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന്റെ വാർത്താ സമ്മേളനം റദ്ദാക്കി. അവസാന നിമിഷമാണ് വാര്‍ത്താസമ്മേളനത്തില്‍ നിന്ന് രാഹുല്‍ പിന്മാറിയത്. എന്തുകൊണ്ടാണ് വാര്‍ത്താസമ്മേളനം റദ്ദാക്കിയതെന്ന്…

2 hours ago

ഓടിക്കൊണ്ടിരുന്ന ഒമിനി വാനിന് തീപിടിച്ചു

കോഴിക്കോട്: കോഴിക്കോട് പാലാഴിക്ക് സമീപം വാനിന് തീപിടിച്ചു. പന്തീരാങ്കാവില്‍ നിന്നും കുന്നമംഗലത്തേക്ക് പോകുന്ന വാനിനാണ് തീപിടിച്ചത്. വാഹനം സഞ്ചരിക്കുന്നതിനിടയില്‍ എൻജിൻ…

2 hours ago