മൾട്ടിപ്പിൾ എൻട്രി, മൾട്ടിപ്പിൾ എക്സിറ്റ് രീതിയിലാണ് കോഴ്‌സ് നടപ്പാക്കുക. ഒന്നാംവർഷം സർട്ടിഫിക്കറ്റും രണ്ടാംവർഷം ഡിപ്ലോമയും മൂന്നാംവർഷം ബിരുദവും നേടാൻ സാധിക്കും. മൂന്നുവർഷ ബിരുദത്തിനുശേഷം രണ്ടുവർഷം ബിരുദാനന്തര ബിരുദം ചെയ്യാം. നാലുവർഷം പഠിക്കുകയാണെങ്കിൽ ഡിഗ്രി ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം ലഭിക്കുക. ഇവർക്ക് ഒരുവർഷത്തെ ബിരുദാനന്തര ബിരുദം പഠിച്ചാൽ മതി. ബിരുദാനന്തരബിരുദമില്ലാതെ നേരിട്ട് ഗവേഷണത്തിന് പ്രവേശനം നേടാം. തിരുവനന്തപുരം കാപ്പിറ്റൽ സെന്ററിൽ ബിഎ ഇന്റർനാഷണൽ റിലേഷൻസ് എന്ന നാലുവർഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമും സർവകലാശാല നടത്തുന്നുണ്ട്.
വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യുജി പ്രവേശനത്തിന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ദേശീയ തലത്തില്‍ നടത്തിയ പൊതു പ്രവേശന പരീക്ഷ അടിസ്ഥാനമാക്കിയാണ് കേരള കേന്ദ്ര സര്‍വകലാശാലയിലും പ്രവേശനം. പങ്കെടുത്തവര്‍ സര്‍വകലാശാലയുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്യണം.
SUMMARY: Three new undergraduate courses at the Central University of Kerala