ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ വിമാനത്താവള റോഡിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ എട്ട് പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ഹൈവേ ഡെവലപ്പർ, കൺസ്ട്രക്ഷൻ എഞ്ചിനീയറിംഗ് സ്ഥാപനമായ അശോക ബിൽഡ്കോൺ ലിമിറ്റഡിലെ 35 ജീവനക്കാരുമായി നഗരത്തിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്.
വിമാനത്താവളത്തിലെ റൺവേകളെ ബന്ധിപ്പിക്കുന്ന വെസ്റ്റേൺ ക്രോസ്ഫീൽഡ് ടാക്സിവേയിൽ ജോലി ചെയ്യുന്നവരായിരുന്നു ബസിലുള്ളവർ. ഹുനച്ചൂരിനടുത്തുള്ള കടയരപ്പനഹള്ളിയിലെ പിജിയിലേക്ക് ഉച്ചഭക്ഷണത്തിനായി ഇവർ പോകുന്നതിനിടെ ബസ് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ബസ് റോഡിൽ തലകീഴായി മറിഞ്ഞു. നാട്ടുകാരും ട്രാഫിക് പോലീസും ചേർന്നാണ് യാത്രക്കാരെ ബസിൽ നിന്നും പുറത്തെത്തിച്ചത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു ജീവനക്കാരുടെ ആരോഗ്യ നില അതീവഗുരുതരമാണ്. സംഭവത്തിൽ ബെഗുർ ട്രാഫിക് പോലീസ് കേസെടുത്തു.
TAGS: BENGALURU | ACCIDENT
SUMMARY: Eight injured in road crash near Bengaluru airport, two critical
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി കേരളത്തിന് ആവശ്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പദ്ധതിയില്‍ ഒപ്പിട്ടെങ്കിലും കേരളത്തില്‍ ഇത് നടപ്പാക്കില്ലെന്നും അതിനെ…
ഡല്‍ഹി: ആന്ധ്രാപ്രദേശ് കുര്‍നൂല്‍ ജില്ലയില്‍ ബസ് തീപിടുത്തത്തില്‍ രണ്ട് 12 കെവി ബാറ്ററികള്‍ പൊട്ടിത്തെറിച്ചതായി ആന്ധ്രാപ്രദേശ് പോലീസ്. വാഹനത്തിന്റെ ബാറ്ററികള്‍ക്കൊപ്പം…
പത്തനംതിട്ട: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് 65 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കുടുംബം കോടതിയില്‍…
തിരുവനന്തപുരം: വെള്ളനാട് സഹകരണ ബാങ്ക് മുന്‍ ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വെള്ളനാട് വെള്ളൂര്‍പ്പാറ സ്വദേശി അനില്‍കുമാര്‍ ആണ്…
റാഞ്ചി: ജാർഖണ്ഡില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. തലാസീമിയ രോഗ ബാധിതനായ ഏഴു…
കോഴിക്കോട്: താമരശ്ശേരിയിലെ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ സമരത്തിലെ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. താമരശേരി…