LATEST NEWS

സിറിയയില്‍ പള്ളിയില്‍ പ്രാർഥനയ്ക്കിടെയുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു

ഡമാസ്‌കസ്: സിറിയയിലെ ഹോംസ് നഗരത്തിലെ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. 18 പേർക്ക് പരുക്കേറ്റു. ഹോംസിലെ വാദി അൽ ദഹാബ് ജില്ലയിലുള്ള ഇമാം അലി ബിൻ അബി താലിബ് പള്ളിയിലാണ് സ്ഫോടനമുണ്ടായത്. ന്യൂനപക്ഷ വിഭാഗമായ അലവൈറ്റുകൾ കൂടുതലായി താമസിക്കുന്ന മേഖലയാണിത്.
സ്ഫോടകവസ്തുക്കൾ വെള്ളിയാഴ്ച പ്രാർത്ഥന നടക്കുന്നതിനിടെ പള്ളിക്കുള്ളിൽ സ്ഥാപിച്ചിരുന്ന പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സിറിയയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സാന റിപ്പോർട്ട് ചെയ്തു.

ഇതൊരു ‘ഭീകരാക്രമണം’ ആണെന്ന് സിറിയൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സ്ഫോടനത്തിന് പിന്നാലെ പള്ളിക്ക് ചുറ്റും സുരക്ഷാ സേന കനത്ത കാവൽ ഏർപ്പെടുത്തുകയും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. സിറിയയെ അസ്ഥിരപ്പെടുത്താനുള്ള ഭീരുത്വപരമായ നീക്കമാണ് നടന്നതെന്ന് സിറിയൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. സിറിയൻ ജനതയുടെ പ്രതിരോധശേഷിയെ തകർക്കാനുള്ള ഇത്തരം ശ്രമങ്ങൾ മാനുഷിക മൂല്യങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ ജൂണിൽ ഡമാസ്‌കസിലെ ഒരു പള്ളിയിൽ ചാവേർ സ്‌ഫോടനത്തിൽ 25 പേർ കൊല്ലപ്പെട്ടിരുന്നു.
SUMMARY: Eight killed in bomb blast during prayers at mosque in Syria

NEWS DESK

Recent Posts

ഉന്നാവോ കേസില്‍ കുല്‍ദീപ് സെന്‍ഗാറിന് തിരിച്ചടി; ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു

ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച്‌ ജാമ്യം അനുവദിച്ച…

25 minutes ago

ബിനാമി ഇടപാട്: പി വി അന്‍വറിന് നോട്ടീസ് അയച്ച്‌ ഇ ഡി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതല്‍ 2021…

1 hour ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. ഒരു ലക്ഷം കടന്ന് റെക്കോര്‍ഡുകള്‍…

2 hours ago

എംഎല്‍എ ഹോസ്റ്റലില്‍ രണ്ട് മുറികളുണ്ട്; വി.കെ. പ്രശാന്തിനെതിരെ കെ.എസ്. ശബരിനാഥൻ

തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎല്‍എ വി.കെ പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച്‌ കെ.എസ് ശബരിനാഥൻ. എംഎല്‍എ ഹോസ്റ്റലില്‍ സൗകര്യങ്ങളുള്ള…

3 hours ago

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്: 200 ഓളം വിമാന സര്‍വീസുകള്‍ വൈകി

ഡൽഹി: തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂടല്‍ മഞ്ഞ് കാരണം സീറോ വിസിബിലിറ്റി രേഖപ്പെടുത്തിയതോടെ 200 ഓളം…

4 hours ago

റോഡ് നിര്‍മാണത്തിനിടെ നിര്‍മിച്ച കലുങ്കില്‍ വീണു; കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട്: വടകര വില്യാപ്പള്ളിയില്‍ റോഡ് നിര്‍മാണത്തിനിടെ നിര്‍മിച്ച കലുങ്കില്‍ വീണ് കാല്‍നടയാത്രികന് ദാരുണാന്ത്യം. പ്രദേശവാസിയായ ഏലത്ത് മൂസയാണ് മരിച്ചത്. അമരാവതിയിലെ…

5 hours ago