Categories: KERALATOP NEWS

കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പൊക്കുന്ന് അബീന ഹൗസില്‍ നിസാറിന്റെ മകന്‍ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. കുട്ടിയെ കോട്ടപ്പറമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആശുപത്രിയില്‍ എത്തും മുമ്പ് കുഞ്ഞ് മരിക്കുകയായിരുന്നു.

അതേസമയം, കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ പിതാവ് നിസാര്‍ രംഗത്തെത്തി. ഇവരുടെ ആദ്യത്തെ കുഞ്ഞ് 14 ദിവസം പ്രായമുള്ളപ്പോള്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നതായി പിതാവ് പറയുന്നു. ഇപ്പോള്‍ മരിച്ച കുഞ്ഞ് രണ്ടാഴ്ച മുമ്പ് ഓട്ടോറിക്ഷയില്‍നിന്ന് തെറിച്ചു വീണിരുന്നെന്നും പിതാവ് പറഞ്ഞു.

ഈ രണ്ടു സംഭവങ്ങളും ഭാര്യവീട്ടില്‍ വെച്ചായിരുന്നുവെന്നും തനിക്ക് ചില സംശയങ്ങളുണ്ടെന്നും പറഞ്ഞ് ഇയാള്‍ പോലിസില്‍ പരാതി നല്‍കി. കോഴിക്കോട് ടൗണ്‍ പോലിസ് അസ്വഭാവിക മരണത്തിനു കേസെടുത്തു.

TAGS : LATEST NEWS
SUMMARY : Eight-month-old baby dies after bottle cap gets stuck in throat

Savre Digital

Recent Posts

ബെംഗളൂരുവിൽ ഒരു ലക്ഷം കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കും; ഡി.കെ. ശിവകുമാർ

ബെംഗളൂരു: നഗരത്തിൽ അടുത്ത 5 വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് ഉപമുഖ്യമന്ത്രി…

9 minutes ago

ഇടുക്കിയില്‍ 3 പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ

ഇടുക്കി: ദേശീയപാത 85-ലെ നേര്യമംഗലം മുതല്‍ വാളറ വരെയുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ പ്രതിഷേധിച്ച് ഇടുക്കിയില്‍ യുഡിഎഫ്…

10 minutes ago

ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം

ഡല്‍ഹി: ഡല്‍ഹിയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഡല്‍ഹി നഗരത്തിൽ നിന്നും…

24 minutes ago

അഹമ്മദാബാദ് ദുരന്തം; അപകട കാരണം ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായത്, പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. അപകടത്തിൽപെട്ട എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിൻ്റെ വൈദ്യുതി സംവിധാനം…

36 minutes ago

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; ബന്നാർഘട്ട മൃഗശാല പ്രവേശന ടിക്കറ്റ് നിരക്ക് ഓഗസ്റ്റ് മുതൽ വർധിക്കും

ബെംഗളൂരു: ബന്നാർഘട്ട മൃഗശാലയിലെ പ്രവേശന ടിക്കറ്റ് നിരക്ക് ഓഗസ്റ്റ് മുതൽ 20% വർധിക്കും. ഇതിനു കർണാടക മൃഗശാല അതോറിറ്റി അനുമതി…

41 minutes ago

പുതിയ 148 നോൺ എസി ഇലക്ട്രിക് ബസുകൾകൂടി പുറത്തിറക്കി ബിഎംടിസി

ബെംഗളൂരു: പുതിയ 148 നോൺ എസി ഇലക്ട്രിക് ബസുകൾ കൂടിയാണ് നിരത്തിലിറക്കി ബിഎംടിസി. പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് ഗതാഗതമന്ത്രി…

55 minutes ago