KERALA

വാല്‍പ്പാറയില്‍ എട്ട് വയസ്സുകാരനെ പുലി കടിച്ചുകൊന്നു

തൃശ്ശൂര്‍: തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ എട്ട് വയസ്സുകാരനെ പുലി കടിച്ചുകൊന്നു. വാല്‍പ്പാറ വേവര്‍ലി എസ്റ്റേറ്റിലാണ് ആക്രമണമുണ്ടായത്.അസം സ്വദേശികളുടെ മകന്‍ നൂറിൻ ഇസ്ലാമാണ് മരിച്ചത്. വൈകീട്ട് ആറരയോടെ പാടിക്ക് പുറത്ത് നിന്ന കുട്ടിയെ ആണ് പുലി കടിച്ചുകൊണ്ട് പോയത്.വീട്ടുകാര്‍ ബഹളം വെച്ചതോടെ നാട്ടുകാരടക്കം തിരച്ചില്‍ നടത്തി. പിന്നീടാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കുട്ടിയുടെ മുഖം പുലി കടിച്ചുതിന്നെന്ന് റിപ്പോർട്ട്  വാല്‍പ്പാറയില്‍ ഒരു മാസം മുമ്പ് പുലി മറ്റൊരു കുട്ടിയെ കടിച്ച് കൊലപ്പെടുത്തിയിരുന്നു. നാലു വയസ്സുകാരിയെ ആണ് കൊന്ന് തിന്നത്.
SUMMARY: Eight-year-old boy killed by tiger in Valparai

NEWS DESK

Recent Posts

97 ശതമാനത്തിലധികം ഫോം ഇതിനകം വിതരണം ചെയ്തു, 5 ലക്ഷം ഫോം ഡിജിറ്റലൈസ് ചെയ്ത് കഴിഞ്ഞു; രത്തൻ ഖേല്‍ക്കര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണം പുരോഗമിക്കുകയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.ഖേല്‍ക്കർ. എന്യൂമറേഷൻ ഫോം ആദ്യഘട്ടം…

54 minutes ago

കർണാടകയിൽ മലയാളി വിദ്യാർഥികളുമായെത്തിയ പഠനയാത്ര സംഘത്തിന്റെ ബസ് മറിഞ്ഞു

ബെം​ഗളൂരു: കർണാടകയിലെ ഹാസനില്‍ മലയാളി വിദ്യാർഥികളുമായെത്തിയ പഠനയാത്ര സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് 15 പേര്‍ക്ക് പരുക്കേറ്റു. കോഴിക്കോട് ജില്ലയിലെ വടകരയിൽ…

59 minutes ago

ഇടുക്കി ചെറുതോണിയിൽ സ്‌കൂൾ ബസ് കയറി പ്ലേ സ്‌കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം

ഇടുക്കി: ചെറുതോണിയിൽ സ്കൂൾ ബസ് കയറി പ്ലേ ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വാഴത്തോപ്പ്  ഗിരിജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാർഥിയായ ഹെയ്സൽ…

2 hours ago

ട്രെയിനില്‍ നിന്ന് അക്രമി തള്ളിയിട്ട ശ്രീക്കുട്ടിക്ക് നഷ്ടപരിഹാരവും ജോലിയും നല്‍കണം; കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തയച്ചതായി മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ട്രെയിനില്‍ വെച്ച്‌ അതിദാരുണമായ ആക്രമണത്തിനിരയായി ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന…

2 hours ago

ബെംഗളുരുവിൽ അന്തരിച്ചു

ബെംഗളൂരു: തൃശ്ശൂർ കൊടുങ്ങല്ലൂർ നടുമുറിയിൽ പരേതനായ വേലായുധന്റെ ഭാര്യ ഭാർഗവി (70) ബെംഗളൂരുവിൽ അന്തരിച്ചു. എംഎസ് പാളയ ബെസ്റ്റ് കൗണ്ടിയിലായിരുന്നു…

2 hours ago

ആംബുലൻസിന് തീപിടിച്ച്‌ ഒരുദിവസം പ്രായമായ കുഞ്ഞും പിതാവും ഡോക്ടറുമടക്കം നാലുപേര്‍ വെന്തുമരിച്ചു

പാലൻപൂർ: ഗുജറാത്തിലെ അഹമ്മദാബാദില്‍ നവജാത ശിശുവുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സിന് തീപിടിച്ച്‌ നാലുപേര്‍ വെന്തുമരിച്ചു. ചൊവ്വാഴ്ച രാത്രി മൊദാസയില്‍ നിന്ന്…

3 hours ago