ആലപ്പുഴ: മാന്നാറിൽ വീടിന് തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചു. ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ഭാരതി (90) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വീട് പൂർണമായും കത്തിയ നിലയിലാണ്.
മകൻ വിജയനൊപ്പമാണ് ദമ്പതികൾ താമസിച്ചിരുന്നത്. പക്ഷേ, സംഭവശേഷം വിജയനെ കാണാനില്ല. ഇയാൾക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. സ്വത്തുമായി ബന്ധപ്പെട്ട് വിജയനും മാതാപിതാക്കളും തമ്മിൽ നിരന്തരം തർക്കമുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിൽ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്.
<BR>
TAGS : FIRE BREAKOUT | ALAPPUZHA NEWS
SUMMARY : Elderly couple dies in house fire in Alappuzha; Police call it a mystery
ബെംഗളൂരു: കർണാടകയെ ഏറ്റവും കൂടുതൽ കാലം നയിച്ച മുഖ്യമന്ത്രി എന്ന റെക്കോഡ് നേട്ടം സ്വന്തമാക്കി സിദ്ധരാമയ്യ. മുൻ മുഖ്യമന്ത്രി ദേവരാജ്…
ബെംഗളൂരു: കർണാടക ആർടിസിയുടെ കേരളത്തിലേക്കുൾപ്പെടെയുള്ള പ്രീമിയം ബസ് സർവീസുകളില്‍ 5-15% വരെ നിരക്കിളവ്. അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്,…
ബെംഗളുരു: കര്‍ണാടകയിലെ കോടതികളില്‍ ഇ-മെയിലിൽ ലഭിച്ച ബോംബ് ഭീഷണി ആശങ്ക സൃഷ്ടിച്ചു. കർണാടക ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ച്, മൈസുരു, ഗദഗ്,…
ബെംഗളൂരു: രാജ്യത്ത് വർധിച്ചു വരുന്ന മയക്കുമരുന്നുപയോഗവും ലഹരി ആശ്രിതത്വവും സൃഷ്ടിക്കുന്ന സാമൂഹിക വിപത്തിനെതിരെ ശക്തമായ ഇടപെടലുകൾ നടത്തുന്നതിനായി രൂപീകരിച്ച ദേശീയ…
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് യുഡിഎഫിനോട് നാലു സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് പി വി അന്‍വര്‍. ഇതുമായി ബന്ധപ്പെട്ട് ഉടന്‍…
ചെന്നൈ: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റർസ് അസോസിയേഷന്റെ(ഡിബിടിഎ) നേതൃത്വത്തിൽ ജനുവരി 9, 10 തീയതികളിൽ ചെന്നൈയിൽ വിവർത്തന ശില്പശാലകൾ സംഘടിപ്പിക്കുന്നു. ദ്രാവിഡ…