കാസറഗോഡ്: പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം. കാസറഗോഡ് വയലാംകുഴളി സ്വദേശി കുഞ്ഞുണ്ടൻ നായരാണ് മരിച്ചത്. ഇന്ന് രാവിലെ പശുവിനെ മേയ്‌ക്കാൻ പറമ്പിലേക്ക് ഇറങ്ങിയപ്പോഴായിരുന്നു അപകടം. വൈദ്യുതാഘാതമേറ്റ് പശുവും ചത്തു. പൊട്ടിവീണ വൈദ്യുത കമ്പികളില്‍ നിന്ന് ഷോക്കേറ്റ് സംസ്ഥാനത്ത് ഇന്നലെ മൂന്നുപേർ മരിച്ചിരുന്നു.
തിരുവനന്തപുരം ആറ്റിങ്ങലില്‍ വീടിന് മുന്നില്‍ സർവീസ് വയറില്‍ നിന്ന് വൈദ്യുതി പ്രവഹിച്ച് ആലംകോട് പൂവൻപാറ കൂരുവിള വീട്ടില്‍ ലീലാമണി (87), സ്വന്തം തെങ്ങിൻതോപ്പിലൂടെ കടന്നുപോകുന്ന വൈദ്യുത കമ്പി പൊട്ടിവീണ് പാലക്കാട് കൊടുമ്പ് ഓലശേരി പാളയം സ്വദേശി സി മാരിമുത്തു (75), തോട്ടില്‍ നീന്തുന്നതിനിടെ വൈദ്യുത കമ്പി പൊട്ടിവീണ് മലപ്പുറം വേങ്ങരയിലെ കണ്ണമംഗലം അച്ചനമ്പലം പുള്ളാട്ട് അബ്‌ദുള്‍ വദൂദ് (17) എന്നിവരാണ് മരിച്ചത്.
SUMMARY: Elderly man dies after being electrocuted by a fallen electric wire while grazing a cow
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…