KARNATAKA

ക​ടം ന​ൽ​കി​യ പ​ണം തി​രി​കെ ചോ​ദി​ച്ചതിന് വ​യോ​ധി​ക​നെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ന്നു

ബെംഗളൂരു: ക​ടം ന​ൽ​കി​യ പ​ണം തി​രി​കെ ചോ​ദി​ച്ച വ​യോ​ധി​ക​നെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ന്നു. ചാ​മ​രാ​ജ് ന​ഗ​ർ സ്വ​ദേ​ശി സ്വാ​മി (72) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ‌‌സം​ഭ​വ​ത്തി​ൽ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​രാ​യ പ​രാ​ശി​വ​മൂ​ർ​ത്തി, സി​ദ്ധ​രാ​ജു, മ​ഹേ​ഷ് എ​ന്നി​വ​രെ ബേഗൂര്‍ പോലീസ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ചി​ല​രു​ടെ മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​തോ​ടെ മൂ​വ​രും കു​റ്റം സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ളി​ലൊ​രാ​ളാ​യ പ​രാ​ശി​വ​മൂ​ർ​ത്തി കൊ​ല്ല​പ്പെ​ട്ട സ്വാ​മി​യി​ൽ നി​ന്ന് പ​ണം ക​ടം വാ​ങ്ങി​യി​രു​ന്നു. ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ കൊ​ടു​ക്കാ​മെ​ന്നു പ​റ​ഞ്ഞ് ഇ​വ​ർ സ്വാ​മി​യെ വി​ളി​ച്ചു​വ​രു​ത്തി. തു​ട​ർ​ന്ന് ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ക​ഴു​ത്തി​ൽ തു​ണി മു​റു​ക്കി ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

സ്വാ​മി​യു​ടെ മൃ​ത​ദേ​ഹം ഗു​ണ്ട​ൽ​പേട്ട് ദേശീയ പാതയ്ക്ക് സ​മീ​പം കാ​മ​ര​ള്ളി​യി​ൽ വ​ഴി​യ​രി​കി​ൽ​നി​ന്ന് ക​ണ്ടെ​ത്തി. സ്വാ​മി​യു​ടെ പ​ക്ക​ൽ ഉ​ണ്ടാ​യി​രു​ന്ന 105 ഗ്രാം ​സ്വ​ർ​ണം പ്ര​തി​ക​ൾ ത​ട്ടി​യെ​ടു​ത്ത് വീ​തം വ​ച്ചു. ഈ ​സ്വ​ർ​ണം  പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.
SUMMARY: Elderly man suffocated to death for demanding back loan

NEWS DESK

Recent Posts

പന്ത്രണ്ട് വയസുകാരന് ക്രൂരമര്‍ദ്ദനം; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

കൊച്ചി: എറണാകുളത്ത് 12 വയസ്സുകാരനെ ക്രൂരമായി മർദിച്ച കേസില്‍ അമ്മയെയും അവരുടെ ആണ്‍സുഹൃത്തിനെയും എളമക്കര പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ…

22 minutes ago

നൗഗാം പോലീസ് സ്‌റ്റേഷന്‍ സ്‌ഫോടനം: മരണസംഖ്യ 9 ആയി, അട്ടിമറിയെന്ന് സംശയം

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ നൗ​ഗാം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന സ്ഫോ​ട​ന​ത്തി​ൽ മ​ര​ണ​സം​ഖ്യ ഒ​മ്പ​ത് ആ​യി ഉ​യ​ർ​ന്നു. 29 പേ​ർ​ക്ക് പരു​ക്കേ​റ്റു.…

34 minutes ago

പാലത്തായി പോക്സോ കേസ്‌; ശിക്ഷാവിധി ഇന്ന്

ത​ല​ശ്ശേ​രി: പാ​നൂ​ർ പാ​ല​ത്താ​യി​യി​ൽ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ അ​ധ്യാ​പ​ക​നും ബി.​ജെ.​പി നേ​താ​വു​മാ​യ പ്ര​തിക്കുള്ള ശിക്ഷ ത​ല​ശ്ശേ​രി പോ​ക്‌​സോ…

1 hour ago

പുള്ളിപ്പുലിയുടെ ആക്രമണം; ബന്നാർഘട്ട ദേശീയോദ്യാനത്തിൽ നോൺ എസി സഫാരി നിർത്തിവെച്ചു

ബെംഗളൂരു: ബന്നാർഘട്ട ദേശീയോദ്യാനത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ചെന്നൈ സ്വദേശിയായ യുവതിക്ക് പരുക്കേറ്റ സംഭവത്തെത്തുടർന്ന് നോണ്‍ എസി ബസുകളിലുള്ള സഫാരി നിർത്തിവെച്ചു.…

2 hours ago

ബെംഗളൂരു-മൈസൂരു റൂട്ടില്‍ സ്പെഷ്യല്‍ മെമു ട്രെയിൻ സർവീസ്

ബെംഗളൂരു: പുട്ടപര്‍ത്തിയിലെ ശ്രീ സത്യസായി ബാബ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാ തിരക്ക് പരിഗണിച്ച് കെഎസ്ആർ ബെംഗളൂരുവിനും അശോകപുരത്തിനും (മൈസൂരു)…

2 hours ago

മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി കെ. ​ജ​യ​കു​മാ​ർ ദേ​വ​സ്വം ബോ​ർ‍​ഡ് പ്ര​സി​ഡ​ന്‍റാ​യി ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും

തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ‍​ഡി​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി കെ. ​ജ​യ​കു​മാ​ർ ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും. അം​ഗ​മാ​യി മു​ൻ…

2 hours ago