LATEST NEWS

അംഗീകാരമില്ലാത്ത 334 പാര്‍ട്ടികളെ ഒഴിവാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളത്തില്‍ നിന്ന് ഏഴ് പാര്‍ട്ടികള്‍

ന്യൂഡൽഹി: രാജ്യത്ത് അംഗീകാരമില്ലാത്ത 334 പാര്‍ട്ടികളെ രജിസ്ട്രേർഡ് പാര്‍ട്ടികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 2019 മുതല്‍ ആറ് വര്‍ഷമായി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാത്ത പാര്‍ട്ടികളെയാണ് ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഇനി ആറ് ദേശീയ പാര്‍ട്ടികളും 67 പ്രാദേശിക പാര്‍ട്ടികളുമാണ് ഉണ്ടാകുക.

രജിസ്ട്രേർഡ് പട്ടികയില്‍ നിന്നും ഒഴിവാക്കിയ പാര്‍ട്ടികളുടെ ഓഫീസ് നിലവില്‍ എവിടെയും പ്രവര്‍ത്തിക്കുന്നില്ലെന്നും ഇത് സബന്ധിച്ച ഉത്തരവില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പാര്‍ട്ടികളെയാണ് പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. കേരളത്തില്‍ നിന്ന് ഏഴ് പാര്‍ട്ടികളെയാണ് ഒഴിവാക്കിയിരിക്കുന്നത്.

ദേശീയ പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടി, നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (സെക്കുലര്‍), നേതാജി ആദര്‍ശ് പാര്‍ട്ടി, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി ഓഫ് കേരള (ബോള്‍ഷെവിക്), സെക്കുലര്‍ റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി എന്നിവയാണ് കേരളത്തില്‍ നിന്നുള്ള ഒഴിവാക്കിയ പാര്‍ട്ടികള്‍.

ആന്ധ്ര പ്രദേശ്-5, അരുണാചല്‍ പ്രദേശ്-1, ബിഹാര്‍-17, ഛണ്ഡീഗഡ്-2, ഛത്തീസ്ഗഡ്- 9, ഡല്‍ഹി-27, ഗോവ-4, ഗുജറാത്ത്-11, ഹരിയാന-21, ജമ്മു കശ്മീര്‍-3, ജാര്‍ഖണ്ഡ്-5, കര്‍ണാടക-12, മധ്യപ്രദേശ്-15, മഹാരാഷ്ട്ര-9, ഒഡീഷ-5, പോണ്ടിച്ചേരി-1, പഞ്ചാബ്-8, രാജസ്ഥാന്‍-7, തമിഴ്‌നാട്-22, തെലങ്കാന-13, ഉത്തര്‍പ്രദേശ്-115, ഉത്തരാഖണ്ഡ്-6, പശ്ചിമ ബംഗാള്‍-7 എന്നിങ്ങനെയാണ് ഒഴിവാക്കിയ പാർട്ടികളുടെ എണ്ണം.

SUMMARY: Election Commission removes 334 unrecognized parties; seven parties from Kerala

NEWS BUREAU

Recent Posts

കരൂര്‍ ദുരന്തം സിബിഐ അന്വേഷിക്കും; ഉത്തരവിട്ട് സുപ്രിംകോടതി

ചെന്നൈ: കരൂരില്‍ ഉണ്ടായ ആള്‍ക്കൂട്ട ദുരന്തം സിബിഐ അന്വേഷിക്കും. സുപ്രീം കോടതിയാണ് വിധി പറഞ്ഞത്. ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, എൻവി…

34 minutes ago

അമേരിക്കയിൽ ബാറിൽ വെടിവെപ്പ്; 4 പേർ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍: തെക്കന്‍ അമേരിക്കന്‍ സംസ്ഥാനമായ സൗത്ത് കരോലിനയില്‍ ബാറിലുണ്ടായ വെടിവെപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. സെന്റ് ഹെലീന ദ്വീപിലെ ബാറിലാണ്…

1 hour ago

വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില വീണ്ടും കൂടി. ഇന്ന് മാത്രം ഒരു പവന് 240 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു…

2 hours ago

വാല്‍പ്പാറയില്‍ കാട്ടാന ആക്രമണം; മുത്തശ്ശിയും രണ്ടര വയസുകാരിയും മരിച്ചു

വാല്‍പ്പാറ: തമിഴ്നാട് വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മുത്തശ്ശിയും രണ്ടര വയസുകാരിയും മരിച്ചു. ഉമ്മാണ്ടി മുടക്ക് എസ്റ്റേറ്റിന് സമീപം പുലർച്ചെ രണ്ടരയ്ക്കാണ്…

3 hours ago

യുപിയില്‍ ദളിത് പ്ലസ് വണ്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി; നാലുപേര്‍ പിടിയില്‍

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ ദളിത് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി. സുഹൃത്തിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ അക്രമികള്‍ തടയുകയായിരുന്നു. പെണ്‍കുട്ടിയെ ബലമായി പിടിച്ചു…

4 hours ago

ഹിറ്റ് ചിത്രങ്ങളുടെ ശില്‍പ്പി, ഛായാഗ്രാഹകന്‍ ബാബു അന്തരിച്ചു

ചെന്നൈ: തെന്നിന്ത്യന്‍ സിനിമയില്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ശില്‍പ്പിയായ പ്രമുഖ ഛായാഗ്രാഹകനായിരുന്ന ബാബു (88) അന്തരിച്ചു. ചെന്നൈ ആല്‍വാര്‍പ്പേട്ടിലെ ആശുപത്രിയിലായിരുന്നു…

4 hours ago