LATEST NEWS

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; എൻഡിഎ സ്ഥാനാർഥി പ്രഖ്യാപനം നാളെ

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലേക്കുള്ള എൻഡിഎ സ്ഥാനാർഥിയെ ഞായറാഴ്ച പ്രഖ്യാപിക്കും. ഞായറാഴ്ച ചേരുന്ന ബിജെപി പാർലിമെന്ററി പാർട്ടി യോഗം തീരുമാനമെടുക്കും. ഉപരാഷ്ട്രപതി സ്ഥാനത്ത് നിന്ന് ജഗ്‌ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവെച്ച സാഹചര്യത്തിലാണ് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്നത്.

എൻ ഡി എയുടെ സ്ഥാനാർഥി ബിജെപിയിൽ നിന്ന് ആകുമെന്നാണ് സൂചന. ഇന്ത്യ ഭരണഘടനയുടെ അനുചേദം 324 പ്രകാരം തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രപതി ചുമതലപ്പെടുത്തിയിരുന്നു.
അതേസമയം, ഉപരാഷ്ട്രപതി സ്ഥാനാർഥിക്കായുള്ള ചർച്ചകളും സജീവമാണ്. തിരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യവും സ്ഥാനാർഥിയെ നിർത്തും. ഇന്ത്യാ സഖ്യത്തിലെ ഏതു പാർട്ടിയിൽ നിന്നാണ് സ്ഥാനാർഥി എന്ന് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ ചർച്ച ആയിട്ടില്ല.
SUMMARY: Election of Vice President; NDA candidate announcement tomorrow
NEWS DESK

Recent Posts

ഗായിക ആര്യ ദയാൽ വിവാഹിതയായി

കണ്ണൂർ: ഗായികയും സംഗീത സംവിധായകയുമായ ആര്യ ദയാൽ വിവാഹിതയായി. വരൻ അഭിഷേകുമായി തന്റെ വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് പിടിച്ചുകൊണ്ട് ഇരുവരും നിൽക്കുന്ന…

2 hours ago

രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമമരുന്നുകൾ നൽകരുത്: ആരോ​ഗ്യ മന്ത്രാലയം

ന്യൂഡൽഹി: രണ്ടുവയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമമരുന്നുകൾ (കഫ് സിറപ്പുകൾ) നൽകരുതെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിന്റെ നിർദേശം. മരുന്ന്‌ കഴിച്ച്‌ മധ്യപ്രദേശിൽ…

3 hours ago

കെഎന്‍എസ്എസ് ഇന്ദിരാനഗർ കരയോഗം കുടുംബസംഗമം 5 ന്

ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി ഇന്ദിരാനഗര്‍ കരയോഗം വാര്‍ഷിക കുടുംബസംഗമം 'സ്‌നേഹസംഗമം' ഒക്ടോബര്‍ 5 ന് രാവിലെ 10മണി…

3 hours ago

കോട്ടയത്ത് നിന്ന് കാണാതായ 50 വയസ്സുകാരി ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍

കോട്ടയം: കോട്ടയം കുറവിലങ്ങാടുനിന്ന് കാണാതായ 50 വയസ്സുകാരിയെ ഇടുക്കിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. കുറവിലങ്ങാട് സ്വദേശി ജെസി സാമിന്റെ മൃതദേഹമാണ് ഇടുക്കി…

4 hours ago

രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരണപ്പെടുന്ന നഗരം; ബെംഗളൂരു വീണ്ടും പട്ടികയിൽ ഒന്നാംസ്ഥാനത്ത്

ബെംഗളൂരു: രാജ്യത്ത് ഏറ്റവും കൂടുതൽ കാൽനടയാത്രക്കാർ അപകടങ്ങളിൽ മരിക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്ത് ബെംഗളൂരു. ദേശീയ ക്രൈം…

4 hours ago

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ ടി.ജെ.എസ് ജോർജ് അന്തരിച്ചു

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് അന്തരിച്ചു. 97 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബെംഗളൂരിലെ വസതിയില്‍…

5 hours ago