തിരഞ്ഞെടുപ്പ് ഫലം ഇതുവരെ പരിശോധിച്ചില്ല; പറയാൻ സമയമായിട്ടില്ലെന്ന് പ്രിയങ്ക

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ തുടർച്ചയായ രണ്ടാം തവണയും വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഡല്‍ഹിയില്‍ നടന്ന എല്ലാ മീറ്റിംഗുകളില്‍ നിന്നും ആളുകള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നുവെന്ന് പ്രിയങ്ക പറഞ്ഞു. ഫലപ്രഖ്യാപനത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

ഡല്‍ഹിയിലെ ജനങ്ങള്‍ മാറ്റത്തിനായി വോട്ട് ചെയ്തു. വിജയിച്ചവർക്ക് എന്റെ അഭിനന്ദനങ്ങള്‍. നമ്മളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിയിരിക്കുന്നു. നിലപാടില്‍ ഉറച്ചുനില്‍ക്കണം. ജനങ്ങളുടെ പ്രശ്‌നങ്ങളോട് പ്രതികരിക്കണമെന്നും പ്രിയങ്ക പറഞ്ഞു. റിസള്‍ട്ട് നോക്കിയിട്ടില്ലെന്നും അതിനെ കുറിച്ച്‌ തനിക്ക് അറിയില്ലെന്നുമായിരുന്നു ഫലപ്രഖ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ പ്രിയങ്ക പറഞ്ഞത്.

മൂന്ന് ദിവസത്തെ വയനാട് സന്ദർശനത്തിനായി കണ്ണൂർ വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം. മൂന്ന് ദിവസം കേരളത്തില്‍ തങ്ങുന്ന പ്രിയങ്ക വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ബൂത്തുതല നേതാക്കളുടെ കണ്‍വെൻഷനുകളില്‍ പങ്കെടുക്കും. പെരുന്നാള്‍ നടക്കുന്ന പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിലും ശനിയാഴ്ച വൈകുന്നേരം പ്രിയങ്ക സന്ദർശനം നടത്തും.

TAGS : PRIYANKA GANDHI
SUMMARY : Election results not yet verified; Priyanka says that it is not time to say

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ: കുട്ടികൾക്ക് അവധി നൽകി കോഴിക്കോട്ടെ ഭവൻസ് സ്‌കൂളുകളും കൊച്ചിയിലെ ഗ്രിഗേറിയൻ പബ്ലിക് സ്കൂളും

കൊച്ചി: ലോകകപ്പ് ആവേശത്തിൽ കുട്ടികൾക്ക് ഫൈനൽ കാണാൻ അവധി നൽകി സ്കൂളുകള്‍....

വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് ഒരോവറിൽ ആറ് സിക്സറുകൾ നേടിയ ആദ്യ താരം

ബാർബഡോസ്: വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസവം എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളുമായി സർ...

ബെംഗളൂരു മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 31-നകം നടത്തണം; സുപ്രീം കോടതിയുടെ നിർദേശം

ന്യൂഡൽഹി/ബെംഗളൂരു: ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (ജി.ബി.എ.) കീഴിലുള്ള അഞ്ച് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കുള്ള...

മെക്സിക്കോയിൽ അതിശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കൻ രാജ്യമായ മെക്സിക്കോയിലെ തെക്കൻ പ്രവിശ്യയായ ചിയാപ്പാസിൽ...

സെൽഫി എടുക്കുന്നതിനിടെ പ്ലസ്ടു വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു

വടകര: നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയ്ൻ ഇടിച്ച് സ്കൂൾ വിദ്യാർഥി...

സോനം വാങ്ങുചുക്കിന്റെ സമരത്തിന് സിപിഎം ഈസ്റ്റ്‌ സോണൽ കമ്മിറ്റിയുടെ ഐക്യദാർഢ്യം

ബെംഗളൂരു: പരീക്ഷകളിലെ നിരന്തര ക്രമക്കേടുകൾക്ക് അറുതി വരുത്താനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

ഉപ്പിനങ്ങാടിയിൽ വൻ കള്ളനോട്ട് വേട്ട; മലയാളി അടക്കം ഏഴ് പേർ പിടിയിൽ

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ഉപ്പിനങ്ങാടിക്ക് സമീപം പ്രവർത്തിച്ചിരുന്ന വൻ കള്ളനോട്ട്...

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; റിബേഷിന് മുന്‍കൂര്‍ ജാമ്യം

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന് മുന്‍കൂര്‍ജാമ്യം....

Related Articles

Popular Categories