ബെംഗളൂരു: ബെംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് ബസിന് തീപിടിച്ചു. റൂട്ട് നമ്പർ 500ക്യുഎ/9 ഓടുന്ന ഇലക്ട്രിക് ബസ് ടിൻ ഫാക്ടറിയിൽ നിന്ന് ഗോരഗുണ്ടെപാളയയിലേക്ക് പോവുകയായിരുന്നു. വീരണ്ണപാളയത്തെയും ഹെബ്ബാള് ജങ്ഷനെയും ബന്ധിപ്പിക്കുന്ന റോഡിൽ വെച്ച് രാത്രി 10.40ഓടെയാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ദശരഥ് എല്ലാ യാത്രക്കാരെയും ഉടൻ ബസിൽ നിന്ന് ഇറക്കി. 10 യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസിൻ്റെ പിൻഭാഗത്ത് സ്ഥാപിച്ചിരുന്ന ബാറ്ററിയിൽ മഴവെള്ളം കയറിയതാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി ബിഎംടിസി ഉദ്യോഗസ്ഥർ പറഞ്ഞു. ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
TAGS: BENGALURU | BUS | FIRE
SUMMARY: Electric bus catches fire in Bengaluru, passengers escape unhurt
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…