ബെംഗളൂരു: ബെംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. ആർആർ നഗറയിലെ ബിഇഎംഎൽ ലേഔട്ട് റോഡിലാണ് സംഭവം. ശിവാനന്ദ് എന്നയാളുടെ സ്കൂട്ടറാണ് കത്തിനശിച്ചത്.
ശിവാനന്ദ് തൻ്റെ സ്‌കൂട്ടറിൽ വീട്ടിൽ നിന്ന് ആർആർ നഗറിലെ ഓഫീസിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. സ്കൂട്ടറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ശിവാനന്ദ് വാഹനം ഉടൻ നിർത്തി. പെട്ടെന്ന് തന്നെ വാഹനത്തിനു തീപിടിക്കുകയായിരുന്നു. നാട്ടുകാർ ഉടൻ ബാറ്ററി ഊരിമാറ്റി വെള്ളം ഒഴിച്ച് തീയണച്ചതിനാൽ കൂടുതൽ അപകടം ഒഴിവായി. ആർആർ നഗർ പോലീസ് സംഭവത്തിൽ കേസെടുത്തു.
TAGS: BENGALURU | FIRE
SUMMARY: Electric scooter catches fire on road in RR Nagar
കോട്ടയം: കോട്ടയം മാങ്ങാനത്ത് വീട് കുത്തി തുറന്ന് അമ്പതു പവൻ കവർന്നതായി പരാതി. മോഷണത്തിനു പിന്നില്‍ ഉത്തരേന്ത്യൻ സംഘമെന്ന് സ്ഥിരീകരിച്ച്…
ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60) ആണ് മരിച്ചത്.…
കൊച്ചി: കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സോനയുടെ സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍. റമീസിനെ കോതമംഗലം പോലീസ് ചോദ്യം…
തിരുവനന്തപുരം: ഓഗസ്റ്റ് 14ന് 'വിഭജന ഭീതി ദിനം' ആചരിക്കണമെന്ന വിവാദ സർക്കുലറുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇതുസംബന്ധിച്ച് അന്ന്…
കൊച്ചി: കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു. 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75000 രൂപയായി. ഗ്രാമിന് ആനുപാതികമായി…
ചെന്നൈ: സനാതന ധർമത്തിനെതിരെ പരാമർശം നടത്തിയ നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസന് നേരെ വധഭീഷണി. കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്നാണ് ഭീഷണി.…