KARNATAKA

ബെംഗളൂരു -മംഗളൂരു പാതയിലെ വൈദ്യുതീകരണം; ചുരം മേഖലയിലെ പ്രവൃത്തികള്‍ പൂർത്തിയായി

ബെംഗളൂരു: ബെംഗളൂരു -മംഗളൂരു റെയിൽവേ പാതയില്‍ സകലേഷ്പൂരയ്ക്കും സുബ്രഹ്മണ്യ റോഡിനും ഇടയിലുള്ള ചുരം മേഖലയിലെ വൈദ്യുതീകരണ പ്രവൃത്തികള്‍ പൂർത്തിയായി. മൈസൂരുവിനും മംഗളൂരുവിനും ഇടയിലുള്ള 55 കിലോ മീറ്റർ ദൂരത്തിലാണ് വൈദ്യുതീകരണ പ്രവൃത്തി പൂർത്തിയായത്. 2023 ഡിസംബർ ഒന്നിന് ആരംഭിച്ച പ്രവൃത്തിയാണ് രണ്ടുവർഷം കൊണ്ട് പൂർത്തിയായത്. റൂട്ടിൽ അഞ്ച് സ്വിച്ചിങ്‌ സ്റ്റേഷനുകളുടെ നിർമാണവും നടന്നു.

കനത്ത മഴ, മണ്ണിടിച്ചിൽ, മണ്ണൊലിപ്പ്, പാറക്കെട്ടുകൾ എന്നിവ കാരണം പലതവണ പ്രവൃത്തി മുടങ്ങി. കുത്തനെയുള്ള ചരിവുകള്‍ 57 തുരങ്കങ്ങൾ, 258 പാലങ്ങൾ, 108 വന്‍ വളവുകൾ എന്നിവ പാതയില്‍ ഉള്ളതിനാല്‍ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു മേഖലയിലെ വൈദ്യുതീകരണ പ്രവൃത്തികള്‍.
SUMMARY: Electrification of Bengaluru-Mangalore line; Works in Churam area completed

NEWS DESK

Recent Posts

ദൃശ്യ വധക്കേസ്; പ്രതി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയി

കോഴിക്കോട്: പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയി. വിചാരണ തടവുകാരനായ വിനീഷ്, കുതിരവട്ടം…

44 minutes ago

നന്ദി ഹിൽസിൽ പുതുവത്സര രാവിൽ സന്ദര്‍ശക വിലക്ക്

ബെംഗളൂരു: പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ നന്ദിഹിൽസിൽ പുതുവത്സര രാവിൽ സഞ്ചാരികൾക്ക് പ്രവേശനം വിലക്കി. പുതുവർഷത്തലേന്ന് ഉച്ചയ്ക്കു 2 മണി മുതൽ ജനുവരി…

1 hour ago

ആറുവയസുകാരി ടൂറിസ്റ്റ് കേന്ദ്രത്തിലെ പുഴയില്‍ മുങ്ങിമരിച്ചു

കോഴിക്കോട്: ബാലുശേരിയില്‍ വിദ്യാർഥിനി പുഴയിൽ മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശി കെ.ടി.അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകൾ അബ്റാറ (ആറ്)…

1 hour ago

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസായിരുന്നു. ദീർഘകാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. ​ചൊവ്വാഴ്ച രാവിലെ…

2 hours ago

പുതുവത്സരാഘോഷം; ബെംഗളൂരുവില്‍ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ എം ജി റോഡ്‌ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.…

2 hours ago

ക​ന്ന​ഡ ന​ടിയെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ കണ്ടെത്തി

ബെംഗളൂരു: കന്നഡ സീരിയൽ നടി സി.എം.നന്ദിനിയെ (26) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നന്ദിനി വാടകയ്ക്ക് താമസിക്കുന്ന കെങ്കേരിയിലെ വീട്ടിലാണ്…

2 hours ago