LATEST NEWS

കോട്ടയത്ത് ആന വിരണ്ടു; പാപ്പാന് കുത്തേറ്റു

കോട്ടയം: കോട്ടയത് ആന വിരണ്ടു. കോട്ടയം വെമ്പള്ളിയിലാണ് ആന വിരണ്ടത്. വിരണ്ടോടിയ ആന പാപ്പാനെ പരുക്കേല്‍പ്പിച്ചു. ആനയുടെ ഒന്നാം പാപ്പാനായ സജിക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. വൈലാശ്ശേരി അർജുനനാണ് വിരണ്ടത്ത്. വെമ്പള്ളിയില്‍ റേഷൻ കടപ്പടിക്ക് സമീപം ജനവാസമേഖലയില്‍ ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്കായിരുന്നു സംഭവം.

ഉത്സവത്തിനുശേഷം ലോറിയില്‍ തിരികെ കൊണ്ടുപോകുന്ന വഴിയാണ് ആന ഇടഞ്ഞത്. വിരണ്ട സമയത്ത് ആനയുടെ അടുത്തുണ്ടായിരുന്ന പാപ്പാൻ സജിക്കാണ് കുത്തേറ്റത്. കാലിന് ഗുരുതരമായി പരുക്കേറ്റ സജിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് വ്യാപക നാശം ഉണ്ടാക്കിയതായി നാട്ടുകാർ പറഞ്ഞു.ഏറെ നേരത്തെ പരിശ്രമത്തോനൊടുവില്‍ ആനയെ തളച്ചെന്നാണ് വിവരം.

SUMMARY: Elephant attacked in Kottayam; Pappan stabbed

NEWS BUREAU

Recent Posts

സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു; ഒരു കുട്ടി മരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചു. എട്ട് വയസ്സുകാരി ആദിലക്ഷ്മിയാണ് മരിച്ചത്.…

23 minutes ago

ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയായാല്‍ ബിജെപി പുറത്ത് നിന്ന് പിന്തുണയ്ക്കും; സദാനന്ദ ഗൗഡ

ബെംഗളൂരു: കർണാടകയില്‍ ഡി കെ ശിവകുമാറിൻ്റെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിച്ചാല്‍ പിന്തുണ നല്‍കുമെന്ന് ബിജെപി. ഡി കെ ശിവകുമാർ മുഖ്യമന്ത്രി…

2 hours ago

പണമോ രേഖകളോ ഇല്ലാത്തതിനാല്‍ ചികിത്സ നിഷേധിക്കരുത്; ആശുപത്രികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി

കൊച്ചി: സ്വകാര്യ ആശുപത്രികൾക്കായി കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഹൈകോടതി. ലഭ്യമായ സേവനങ്ങളും ചികിത്സ നിരക്കുകളും ആശുപ്രതികളിൽ പ്രദർശിപ്പിക്കണമെന്ന് ഹൈകോടതി നിർദേശം…

2 hours ago

സ്വര്‍ണക്കൊള്ള: മുരാരി ബാബുവിന്‍റെ ജാമ്യാപേക്ഷ വിജിലൻസ് കോടതി തള്ളി

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ പ്രതിയായ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ദ്വാരപാലക…

3 hours ago

തിരുവനന്തപുരം നഗരസഭയിലേക്ക് മത്സരിക്കുന്ന എട്ട് വിമതരെ കോണ്‍ഗ്രസ് പുറത്താക്കി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലേക്ക് കോണ്‍ഗ്രസിൻ്റെ നിർദ്ദേശത്തിന് വിരുദ്ധമായി വിമത സ്ഥാനാർഥികളായി മത്സരിക്കുന്ന എട്ട് പേരെ പാർട്ടിയില്‍ നിന്നും പുറത്താക്കിയതായി ഡിസിസി…

4 hours ago

ആര്‍. ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ ‘ഐപിഎസ്’ വെട്ടി തിരഞ്ഞെടുപ്പ്…

5 hours ago