എറണാകുളം പറവൂരില്‍ ക്ഷേത്രോത്സവത്തിനായി എത്തിച്ച ആന കിലോമീറ്ററുകളോളം ഇടഞ്ഞ് ഓടി. ഒരു ഓട്ടോറിക്ഷയും ബൈക്കുകളും ആന തകര്‍ത്തു. രണ്ടു മണിക്കൂറിനു ശേഷമാണ് ആനയെ തളക്കാനായത്. ക്ഷേത്ര ഉത്സവത്തിനായി എത്തിച്ച ആന ലോറിയില്‍ നിന്നും ഇറക്കുന്നതിനിടെ ഇടയുകയായിരുന്നു.
മൂത്തകുന്നം പത്മനാഭന്‍ എന്ന കൊമ്പനാണ് ഇടഞ്ഞത്. ആദ്യം ഒരു പെട്ടി ഓട്ടോറിക്ഷ ആക്രമിച്ച് തകര്‍ത്തു. നിയന്ത്രണം വിട്ട ഓട്ടോ അതുവഴി വന്ന ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് പരുക്കേറ്റു. വഴിയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു ബൈക്കും തകര്‍ത്ത ആന മുന്നോട്ടു നീങ്ങി.
പാപ്പാന്‍ ആനപ്പുറത്ത് ഇരിക്കയാണ് 12ലധികം കിലോമീറ്റര്‍ ആന ഇടഞ്ഞോടിയത്. പോലീസും നാട്ടുകാരും ചേര്‍ന്ന് ആന സഞ്ചരിക്കുന്ന വഴിയില്‍ നിന്നും ആളുകളെ മാറ്റി അപകടം ഒഴിവാക്കി. ഏതായാലും പ്രദേശത്ത് മണിക്കൂറുകളോളം മൂത്തകുന്നം പത്മനാഭന്‍ ഭീതി വിതച്ചു. ആനയ്ക്ക് മദപ്പാട് ഉണ്ടായിരുന്നതായി വിവരമുണ്ട്.
TAGS : ELEPHANT
SUMMARY : Elephant brought to festival falls; four injured
മുഹമ്മദ് കുനിങ്ങാടിന്റെ 'ഗോഡ്സ് ഓൺ ചങ്ക്' വായനാനുഭവം -വല്ലപ്പുഴ ചന്ദ്രശേഖരൻ ഒട്ടനവധി ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന പലർക്കും അവരുടേതായ രീതിയിൽ ഓരോ…
കൊല്ലം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തില്‍ സിപിഎം നേതാവ് എം സ്വരാജിനെതിരേ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്…
മുംബൈ: മഹാരാഷ്‌ട്രയിൽ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനെയും ഭാര്യയെയും അറസ്റ്റു ചെയ്‌തു. ക്രിസ്‌മസ് പ്രാർഥന യോഗത്തിനിടെ നാഗ്പുർ ഷിംഗോഡിയിലാണ് സിഎസ്ഐ…
കൊച്ചി: സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ നടൻ ജയസൂര്യക്ക് വീണ്ടും ഇഡി നോട്ടീസ്. ജനുവരി ഏഴിന് വീണ്ടും…
കൊച്ചി: കഴിഞ്ഞ വർഷം ഡിസംബർ 29ന് കലൂർ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സ്റ്റേജില്‍ നിന്ന് വീണ് പരുക്കേറ്റ സംഭവത്തില്‍ രണ്ട്…
ബെംഗളൂരു: മൈസൂരുവിനടുത്തുള്ള ഹുൻസൂരിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ജൂവലറിയിൽ നടന്ന കവർച്ചക്കേസ് അന്വേഷിക്കാൻ പ്രത്യേകസംഘത്തെ രൂപവത്കരിച്ചു. ഡിവൈഎസ്‌പി രവിയുടെ നേതൃത്വത്തിലുള്ള അഞ്ച്…