കോഴിക്കോട്: കൊയിലാണ്ടിയില്‍ ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. കുറുവങ്ങാട് സ്വദേശി രാജൻ്റെ മരണമാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കുറുവങ്ങാട് സ്വദേശികളായ അമ്മുകുട്ടി, ലീല എന്നിവരാണ് മരിച്ച മറ്റ് രണ്ട് പേർ.
മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടയാണ് ആനയിടഞ്ഞത്. പടക്കം പൊട്ടിച്ച ശബ്ദം കേട്ടാണ് ആന വിരണ്ടോടിയത് എന്നാണ് ദൃക്സാക്ഷികളടക്കം പറയുന്നത്. ഉത്സവത്തിനിടെ ഇടഞ്ഞ ആന മറ്റൊരു ആനയെ കുത്തുകയും തുടർന്ന് രണ്ട് ആനകളും വിരണ്ടോടുകയുമായിരുന്നു. ഇടഞ്ഞ ആനകള്‍ ക്ഷേത്രത്തിലെ ഓടുകള്‍ അടക്കം മറിച്ചിട്ടു.
ഇതിനിടയില്‍പ്പെട്ടവർക്കും പരുക്ക് പറ്റിയിട്ടുണ്ട്. ചിതറിയോടിയപ്പോള്‍ തട്ടിവീണ നിരവധി പേർക്കും പരുക്ക് പറ്റിയിട്ടുണ്ട്. അപകടത്തില്‍ മുപ്പതിലധികം പേർക്ക് പരുക്കുണ്ട്. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരുക്ക് പറ്റിയവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ്, കൊയിലാണ്ടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലടക്കം പ്രവേശിപ്പിച്ചിട്ടുണ്ട്.
TAGS : LATEST NEWS
SUMMARY : Elephant tramples festival; 3 people Death
ന്യൂഡൽഹി: കേരള കേഡറിലുള്ള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശിൽപയെ കർണാടക കേഡറിലേക്ക് മാറ്റണമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ.…
മൂന്നാർ: മൂന്നാറിൽ ഷാജി കൈലാസ് സിനിമയുടെ ഷൂട്ടിങിനിടെ അപകടം. സിനിമയിലെ നായകൻ ജോജു ജോർജ് അടക്കം നാലുപേർക്ക് പരുക്കേറ്റു. ഇവർ…
തിരുവനന്തപുരം: അതിദരിദ്രർക്ക് ആരോഗ്യവകുപ്പിന്റെ വാതിൽപ്പടി സേവനങ്ങൾ ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ്. അതിദരിദ്രരില്ലാത്ത കേരളം എന്ന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ആരോഗ്യ…
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള മലപ്പുറം കാരക്കോട് സ്വദേശിയായ…
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു അടുത്ത മാസം ശബരിമലയിൽ എത്തുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ആഗോള അയ്യപ്പ…
രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സഹേബ് ഫാല്‍ക്കെ പുരസ്‌കാര നേട്ടത്തില്‍ നടന്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി. ഈ നേട്ടത്തിന്…