ബെംഗളൂരു: ബെംഗളൂരുവിൽ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ വിവിധയിടങ്ങളിലായി 11 കുട്ടികൾക്ക് പരുക്കേറ്റു. ഭൂരിഭാഗം പേർക്കും കണ്ണിനാണ് പരുക്ക്. ഇവരെല്ലാം നഗരത്തിലുടനീളമുള്ള വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
മിൻ്റോ ഒഫ്താൽമിക് ആശുപത്രിയിൽ മൂന്ന് കുട്ടികളാണ് പടക്കം പൊട്ടിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സ തേടിയത്. കുന്ദലഹള്ളിയിലെ ശങ്കരാ കണ്ണാശുപത്രിയിൽ മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തു. ശേഖർ ഐ ഹോസ്പിറ്റലിൽ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാരായണ നേത്രാലയയിൽ, മൂന്ന് കേസുകൾ റിപ്പോർട്ട് ചെയ്തു. കേസുകൾ ഇനിയും വർധിക്കാൻ സാധ്യതയുള്ളതായി മിന്റോ ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.
കുട്ടികൾ പടക്കം പൊട്ടിക്കുമ്പോൾ മുതിർന്നവർ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ബിബിഎംപി നിർദേശിച്ചു. അടുത്ത മൂന്ന് ദിവസങ്ങളിൽ അവധി ആയതിനാൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും, ഇക്കാരണത്താൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ബിബിഎംപി ആരോഗ്യ വകുപ്പ് നിർദേശിച്ചു.
TAGS: BENGALURU | DEEPAVALI
SUMMARY: 11 kids injured in bursting Deepavali crackers
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും വർധന. ഇന്ന് പവന് 440 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 12,725…
ബെംഗളൂരു: ലുലുവില്‍ നടക്കുന്ന ഏറ്റവും വലിയ ഷോപ്പിംഗ് വിരുന്നായ 'എൻഡ് ഓഫ് സീസൺ സെയിലിന് ജനുവരി എട്ടു മുതൽ തുടക്കമാകും.…
തിരുവനന്തപുരം: വെള്ളിയാഴ്ച മുതല്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യ രേഖക്ക് സമീപം രൂപപ്പെട്ട ചക്രവാതചുഴി ന്യുനമർദ്ദമായും…
ബെംഗളൂരു: ശ്രീകൃഷ്ണപുരം സാംസ്കാരിക സമിതി ഏര്‍പ്പെടുത്തിയ ഞാറ്റുവേല രാജലക്ഷ്മി സാഹിത്യ പുരസ്കാരം എഴുത്തുകാരന്‍ എസ് നവീന്. 'ലച്ചി' എന്ന രചനയാണ്…
പാലക്കാട്: പാലക്കാട് കല്ലടിക്കോട് വീടിനകത്ത് മൃതദേഹം കത്തിയ നിലയില്‍ കണ്ടെത്തി. വീട്ടുടമയായ അലീമയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 73 വയസായിരുന്നു. ഒറ്റയ്ക്കാണ്…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലിഫ്റ്റില്‍ 42 മണിക്കൂർ രോഗി കുടുങ്ങിയ സംഭവത്തില്‍ അഞ്ച് ലക്ഷം രൂപ സർക്കാർ…