Categories: TOP NEWS

ജമ്മു കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍

ജമ്മു കശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗാമിലെ അധിഗാം ദേവ്സർ മേഖലയിലാണ് ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിനൊടുവിൽ രണ്ട് ഭീകരരെ സൈന്യം വളഞ്ഞതായാണ് റിപ്പോർട്ട്. മേഖല സേന പൂർണമായും വളഞ്ഞിട്ടുണ്ട്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന പരിശോധന നടത്തുന്നതിന് ഇടയിൽ ഭീകരർ വെടിവെക്കുകയായിരുന്നു. മേഖല സേന പൂര്‍ണമായും വളഞ്ഞിട്ടുണ്ട്. പ്രദേശത്ത് ഒന്നിലധികം ഭീകരര്‍ അകപ്പെട്ടതായാണ് സൂചന.

ജമ്മു കശ്മീരില്‍ പോലീസും ഇന്ത്യന്‍ സേനയും സംയുക്തമായാണ് തീവ്രവാദ ഓപ്പറേഷന്‍ നടത്തുന്നത്. ഇതിനിടെയാണ് അധിഗാം ദേവ്‌സര്‍ മേഖലയില്‍ ഭീകരരുണ്ടെന്ന രഹസ്യവിവരം സംഘത്തിന് ലഭിക്കുന്നത്. പിന്നാലെ നടത്തിയ പരിശോധനയ്ക്കിടെ ഭീകര സംഘം പൊലീസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അധിഗാം ദേവ്‌സര്‍ മേഖലയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചതായി കശ്മീര്‍ സോണ്‍ പൊലീസ് എക്‌സില്‍ കുറിച്ചിട്ടുണ്ട്.

നേരത്തെ, സെപ്റ്റംബർ 15ന് പൂഞ്ച് ജില്ലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. സെപ്റ്റംബർ 14ന് ബാരാമുള്ള ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു. കിഷ്ത്വാറിൽ ഡ്യൂട്ടിക്കിടെയുണ്ടായ വെടിവെയ്പ്പിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഇതേ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്. സെപ്റ്റംബർ 11ന് ഉധംപൂർ ജില്ലയിലും സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി.
<BR>
TAGS : JAMMU KASHMIR | TERROR ATTACK
SUMMARY : Encounter between security forces and terrorists in Jammu and Kashmir

Savre Digital

Recent Posts

ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ സിഐ നെഞ്ചിൽ പിടിച്ച് തള്ളി, മുഖത്തടിച്ചു; ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…

11 minutes ago

യാത്രക്കാർക്ക് ആശ്വാസം; നമ്മ മെട്രോ യെല്ലോ ലൈനിൽ പുതിയ ബസ് സ്റ്റോപ്പുകൾ

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…

1 hour ago

ഒമാന്റെ പരമോന്നത ബഹുമതി ഏറ്റുവാങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി

മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…

2 hours ago

പാലക്കാട് കാറിന് തീപിടിച്ച്‌ ഒരാള്‍ മരിച്ചു

പാലക്കാട്‌: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച്‌ ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…

2 hours ago

എസ്‌ഐആര്‍ വീണ്ടും നീട്ടണമെന്ന് കേരളം; തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കാൻ സുപ്രിംകോടതി

ഡല്‍ഹി: എസ്‌ഐആർ രണ്ടാഴ്ചകൂടി സമയം നീട്ടണമെന്ന് കേരളം സുപ്രിംകോടതിയില്‍. സമയപരിധി ഈ മാസം 30 വരെ നീട്ടണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.…

2 hours ago

ശബരിമല സ്വര്‍ണക്കടത്ത് കേസ്; എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

കൊല്ലം: ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ദ്വാരപാലക സ്വര്‍ണക്കടത്ത്…

3 hours ago